---
title: "പ്രിന്റിംഗ് മേഖലയിലെ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക."
english_title: " Revise the rules in the field of printing from time to time."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218686/revise-the-rules-in-the-field-of-printing-from-time-to-time"
published_at: "2024-07-09T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668d535265548_printing.jpg"
keywords: []
---

# പ്രിന്റിംഗ് മേഖലയിലെ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക.

> **Lead Summary:** **പേരാമ്പ്ര: **1867ല്‍ നടപ്പിലാക്കിയ പ്രിന്റിംഗ് ആക്ടില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ അധികൃതര്‍ തയ്യാറാവണമെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **1867ല്‍ നടപ്പിലാക്കിയ പ്രിന്റിംഗ് ആക്ടില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ അധികൃതര്‍ തയ്യാറാവണമെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് സുമേദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഹമ്മദ് പേരാമ്പ്രയുടെ കെടാത്ത ചൂട്ട് പുസ്തക പരിചയവും SSLC, PLUS TWO, കലോത്സവ വിജയികള്‍ക്കുള്ള അനുമോദനവും നടത്തി.

ജില്ലാ സെക്രട്ടറി കെ.രമേഷ്, ചാലിക്കര രാധാകൃഷ്ണന്‍, പ്രശാന്ത്, രജനി ടി, കെ. സോമന്‍, സുരേഷ്, സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മേഖല പ്രസിഡണ്ട് സുനില്‍കുമാര്‍ കെ.ബി. അദ്ധ്യക്ഷത വഹിച്ചു. പി.സി. സത്യന്‍ സ്വാഗതവും ബാലകൃഷ്ണന്‍ മുയിപ്പോത്ത് നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218686/revise-the-rules-in-the-field-of-printing-from-time-to-time)