---
title: "കാണാതായ വയോധികനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി "
english_title: "A missing elderly man was found dead in a river at poozhithod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218688/a-missing-elderly-man-was-found-dead-in-a-river-at-poozhithod"
published_at: "2024-07-09T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668d55278d294_asks.jpg"
keywords: []
---

# കാണാതായ വയോധികനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി 

> **Lead Summary:** പേരാമ്പ്ര : ഇന്നലെ അര്‍ദ്ധരാത്രിയില്‍ കാണാതായ പൂഴിത്തോട് കടന്ത്രപുഴക്കു സമീപം താമസിക്കുന്ന കൊള്ളിക്കൊബേല്‍ തോമസ് നെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

## Article Content

പേരാമ്പ്ര : ഇന്നലെ അര്‍ദ്ധരാത്രിയില്‍ കാണാതായ പൂഴിത്തോട് കടന്ത്രപുഴക്കു സമീപം താമസിക്കുന്ന കൊള്ളിക്കൊബേല്‍ തോമസ് നെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

കടന്തറപ്പുഴ കുറ്റ്യാടി പുഴയില്‍ സംഗമിക്കുന്ന ഭാഗത്താണ് ഇന്ന് വൈകിട്ട് 6.30 ഓടെ ഇയാളുടെ മൃതദേഹം കണ്ടെത്തുന്നത്. ജാനകിക്കാട് സന്ദര്‍ശിക്കാനെത്തിയ ഒരു കുടുംബമാണ് ചവറം മൂഴി കുരിശ് പള്ളിക്ക് സമീപത്ത് മൃതദേഹം കണ്ടെത്തിയത്.

അഗ്നിരക്ഷാസേനാംഗങ്ങള്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇന്നലെ രാത്രി 12 മണിവരെ ഇയാള്‍ വീട്ടില്‍ ഉണ്ടായതായി ബന്ധുക്കള്‍ പറഞ്ഞു.

ഇയാളുടെതെന്ന് കരുതുന്ന എമര്‍ജന്‍സി ലൈറ്റും ചെരുപ്പും കുറത്തിപ്പാറ സെമിത്തേരിക്ക് അടുത്ത് പുഴയുടെ സമീപത്തു നിന്നും കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കടന്ത്രപുഴയില്‍ ഒഴുക്കില്‍പ്പെട്ടതാണെന്ന നിഗമനത്തിലാണ് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. ഇന്ന് കാലത്ത് മുതല്‍ വയോധികനുവേണ്ടി തിരച്ചില്‍ നടത്തി എങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

പെരുവണ്ണാമൂഴി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ലൂസി കോലടിപുത്തന്‍ പുരയില്‍ ( നരിനട). മക്കള്‍: ജിന്‍സി തോമസ്, സൗമ്യ തോമസ്. മരുമക്കള്‍: ബിന്നി ജോസഫ് മൂന്നുമാക്കല്‍ (ബംഗലുരു), റോയി ചെറുവിളയില്‍ ( എന്‍ഐഐടി ചാത്തമഗലം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218688/a-missing-elderly-man-was-found-dead-in-a-river-at-poozhithod)