---
title: "ഗാന്ധി ശില്പം  അനാഛാദനം ചെയ്തു"
english_title: "Gandhi inaugurated the unveiling of the statue"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218693/gandhi-inaugurated-the-unveiling-of-the-statue"
published_at: "2024-07-09T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668d597adc82a_gandhi.jpg"
keywords: []
---

# ഗാന്ധി ശില്പം  അനാഛാദനം ചെയ്തു

> **Lead Summary:** **വെങ്ങപ്പറ്റ: **വെങ്ങപ്പറ്റ ഗവ:ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ശില്പി ഗുരുകുലം ബാബു നിര്‍മ്മിച്ച ഗാന്ധി ശില്പം അനാഛാദനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി ഉദ്ഘാടനം ചെയ്തു.

## Article Content

**വെങ്ങപ്പറ്റ: **വെങ്ങപ്പറ്റ ഗവ:ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ശില്പി ഗുരുകുലം ബാബു നിര്‍മ്മിച്ച ഗാന്ധി ശില്പം അനാഛാദനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ ടി.രാജശ്രീ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ബൈജു ആവള മുഖ്യ അതിഥിയായി. പി.എം. രാഘവന്‍, കെ.കെ.ഗംഗാധരന്‍ മാസ്റ്റര്‍, SMC ചെയര്‍മാന്‍ രജീഷ് എം. സ്റ്റാഫ് പ്രതിനിധി അഷറഫ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

സ്റ്റാഫ് സെക്രട്ടറി പി.ഡി. ജയന്‍ സ്വാഗതം പറഞ്ഞു. PTA പ്രസിഡണ്ട് പി.സന്തോഷ്നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218693/gandhi-inaugurated-the-unveiling-of-the-statue)