---
title: "പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ശൗച്ചാലയം തുറന്നു "
english_title: "Toilet opened at Peruvannamoozhi Family Health Center"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21873/toilet-opened-at-peruvannamoozhi-family-health-center"
published_at: "2022-01-20T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e96a214da20_0000 WATERMARK.jpg"
keywords: []
---

# പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ശൗച്ചാലയം തുറന്നു 

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായ് നിര്‍മ്മിച്ച ശൗച്ചാലയം തുറന്നു. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 ലക്ഷം രൂപ ചിലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായ് നിര്‍മ്മിച്ച ശൗച്ചാലയം തുറന്നു. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 ലക്ഷം രൂപ ചിലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ശൗച്ചാലയത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം. ശ്രീജിത്ത്, വിനിഷ ദിനേശന്‍, ബിന്ദു സജി, ഡോ:ഷാരോണ്‍, ജെ.എച്.ഐ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21873/toilet-opened-at-peruvannamoozhi-family-health-center)