മത്സ്യ മാര്‍ക്കറ്റിലെ ശോചനീയാവസ്ഥ; ധര്‍ണ്ണ സംഘടിപ്പിച്ച് മത്സ്യ തൊഴിലാളി യൂണിയന്‍ (എസ്ടിയു)

മത്സ്യ മാര്‍ക്കറ്റിലെ ശോചനീയാവസ്ഥ; ധര്‍ണ്ണ സംഘടിപ്പിച്ച് മത്സ്യ തൊഴിലാളി യൂണിയന്‍ (എസ്ടിയു)
Jul 10, 2024 05:06 PM | By SUBITHA ANIL

 പേരാമ്പ്ര: മത്സ്യ മാര്‍ക്കറ്റിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മത്സ്യവിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന്‍ (എസ്ടിയു) പേരാമ്പ്ര ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

മത്സ്യ തൊഴിലാളികളെ മാറാരോഗത്തിലേക്ക് തള്ളിവിടുന്ന, കൊതുക് വളര്‍ത്ത് കേന്ദ്രമായിമാറിയ മത്സ്യ മാര്‍ക്കറ്റിലെ ഡ്രൈനേജ് സംവിധാനം പുനര്‍ നിര്‍മ്മിക്കുക, മത്സ്യമാര്‍ക്കറ്റിലെ ശോചനീയാവസ്ഥ പരിഹരിക്കുക, കുടിവെള്ളം സൗകര്യം ഏര്‍പ്പെടുത്തുക, ശൗച്യാലയ സൗകര്യം ഒരുക്കുക, മത്സ്യം വാങ്ങാന്‍ വരുന്നവര്‍ക്ക് വഴി ഒരുക്കുക, പുറത്ത് മത്സ്യ കച്ചവടത്തിന് ലൈസന്‍സ് കൊടുക്കുന്നത് അവസാനിപ്പിക്കുക, തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂനിയന്‍ (എസ്ടിയു)സംസ്ഥാന പ്രസിഡന്റ്  എം.കെ.സി. കുട്ട്യാലി അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി സാഹിര്‍ പാലക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ഇ. ഷാഹി, ടി.പി മുഹമ്മദ്, കെ.പി റസാഖ്, ടി.കെ. നഹാസ്, എം.കെ. ഇബ്രാഹിം, ചന്ദ്രന്‍ കല്ലൂര്‍, പി.കെ. റഹീം, സി.സി അമ്മദ്, കോമത്ത് കുഞ്ഞിമൊയ്തി, കെ. സവാദ്, മുബീസ് ചാലില്‍, എന്‍.എം. യൂസഫ്, കൂത്താളി ഷാജി എന്നിവര്‍ സംസാരിച്ചു.

കെ.ടി. കുഞ്ഞമ്മത് സ്വാഗതവും, കക്കാട്ട് റാഫി നന്ദിയും പറഞ്ഞു. ഇ.കെ. സലാം, കെ മനാഫ്, പി.വി സലാം, സി.കെ നൗഫല്‍, എം.കെ കൂട്ട്യാലി, സി.സി മജീദ്, പി.എം ബഷീര്‍ എന്നിവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി.

Deplorable conditions in the fish market; Fishermen's Union (STU) organizes dharna at perambra

Next TV

Related Stories
214 പേര്‍ നിരീക്ഷണത്തില്‍

Jul 20, 2024 08:39 PM

214 പേര്‍ നിരീക്ഷണത്തില്‍

മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍...

Read More >>
മലപ്പുറത്തെ കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു; പൂനെ വൈറോളജി ലാബിലെ പരിശോധനാഫലവും പോസിറ്റീവ്

Jul 20, 2024 07:42 PM

മലപ്പുറത്തെ കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു; പൂനെ വൈറോളജി ലാബിലെ പരിശോധനാഫലവും പോസിറ്റീവ്

കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ്...

Read More >>
നിപ പ്രതിരോധം; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

Jul 20, 2024 07:08 PM

നിപ പ്രതിരോധം; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍...

Read More >>
എംഎസ്‌സി ഹൈഡ്രോ കെമിസ്ട്രിയില്‍ ഒന്നാം റാങ്ക് നേടി സ്വാലിഹ

Jul 20, 2024 04:33 PM

എംഎസ്‌സി ഹൈഡ്രോ കെമിസ്ട്രിയില്‍ ഒന്നാം റാങ്ക് നേടി സ്വാലിഹ

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി (കുസാറ്റ് ) യില്‍ നിന്നും എംഎസ്‌സി ഹൈഡ്രോ കെമിസ്ട്രിയില്‍ ഒന്നാം റാങ്ക് നേടി.........

Read More >>
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം പദ്ധതി ജിവിഎച്ച്എസ്എസ് മേപ്പയ്യൂരില്‍ നടന്നു

Jul 20, 2024 02:01 PM

ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം പദ്ധതി ജിവിഎച്ച്എസ്എസ് മേപ്പയ്യൂരില്‍ നടന്നു

വടകര വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റ്ഡ് ചില്‍ഡ്രന്‍ പ്രോഗ്രാമിന്റെ പുതിയ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികള്‍...

Read More >>
നേത്രപരിശോധനയും തിമിര രോഗ നിര്‍ണ്ണയ ക്യാമ്പും

Jul 20, 2024 01:43 PM

നേത്രപരിശോധനയും തിമിര രോഗ നിര്‍ണ്ണയ ക്യാമ്പും

ശാന്തി നഗര്‍, മൈത്രീ നഗര്‍ റസിഡന്‍സ് അസോസിയേഷനുകളുടെ സംയുക്താഭിമുഖ്യത്തില്‍ കൊയിലാണ്ടി വി ട്രസ്റ്റ്...

Read More >>
Top Stories


News Roundup