---
title: "ജില്ലാ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് ; മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്സിന്  ഇരട്ടവിജയം "
english_title: "District Throwball Championship; Double victory for Maypayur GVHSS"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21892/district-throwball-championship-double-victory-for-maypayur-gvhss"
published_at: "2022-01-20T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e987d778454_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ജില്ലാ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് ; മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്സിന്  ഇരട്ടവിജയം 

> **Lead Summary:** ** മേപ്പയ്യൂര്‍: **കോഴിക്കോട് ജില്ല സബ് ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്സിന് ഇരട്ട വിജയം. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

## Article Content

** മേപ്പയ്യൂര്‍: **കോഴിക്കോട് ജില്ല സബ് ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്സിന് ഇരട്ട വിജയം. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ജില്ല ത്രോബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.വി അബദുല്‍ മജീദ് വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്തു.

വിജയികളെ മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്സ് പി.ടി.എ യും സ്റ്റാഫും ചേര്‍ന്ന് അനുമോദിച്ചു.

പി.ടി.എ. പ്രസിഡന്റ് കെ.രാജീവന്‍, പ്രിന്‍സിപ്പാള്‍ സെഡ്.എ.അന്‍വര്‍ ശമീം, ഹെഡ് മാസ്റ്റര്‍ നിഷിദ്.കെ, സമീര്‍ പി , എ.കെ. സുധീഷ്, എന്‍.വി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21892/district-throwball-championship-double-victory-for-maypayur-gvhss)