---
title: "കെ.പി.ഒ.എ ജില്ലാസമ്മേളനം ജൂലൈ 15ന് ഇരിങ്ങത്ത് വെച്ച് "
english_title: "KPOA district conference to be held on July 15 at Iringam "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218931/kpoa-district-conference-to-be-held-on-july-15-at-iringam"
published_at: "2024-07-10T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ea8d67e311_police.png"
keywords: []
---

# കെ.പി.ഒ.എ ജില്ലാസമ്മേളനം ജൂലൈ 15ന് ഇരിങ്ങത്ത് വെച്ച് 

> **Lead Summary:** **പേരാമ്പ്ര: **കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മുപ്പത്തിനാലാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പേരാമ്പ്രയില്‍ വെച്ച് സാംസ്‌ക്കാരിക അനുബന്ധ പരിപാടികള്‍ നടത്തി.

## Article Content

**പേരാമ്പ്ര: **കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മുപ്പത്തിനാലാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പേരാമ്പ്രയില്‍ വെച്ച് സാംസ്‌ക്കാരിക അനുബന്ധ പരിപാടികള്‍ നടത്തി.

പ്രസംഗം, ക്വിസ് മത്സരങ്ങള്‍ നടന്നു.എഴുത്തുകാരന്‍ ഡോ.പി.സുരേഷ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സി.കെ സുജിത്ത് അധ്യക്ഷനായി. അഭിലാഷ് തിരുവോത്ത്,ലിദേഷ് കരുണാകരന്‍,മോഹനന്‍ ചേനോളി, കെ.പി.ഒ.എ. ജില്ലാ വൈസ് പ്രസിഡണ്ട് സുനില്‍ തുഷാര,കെ.പി.എ.സംസ്ഥാന കമ്മറ്റി അംഗം വി.പി സുനില്‍ എന്നിവര്‍ സംസാരിച്ചു.

പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ കെ ജിതേഷ് സ്വാഗതവും ചെയര്‍മാന്‍ അജീഷ് വാഴയില്‍ നന്ദിയും പറഞ്ഞു.പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218931/kpoa-district-conference-to-be-held-on-july-15-at-iringam)