---
title: "അരിക്കുളത്ത് യു.ഡി.എഫ് കമ്മറ്റി നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ കട്ടിലവെക്കല്‍ കര്‍മ്മം നടത്തി "
english_title: "The house built by the UDF committee at Arikkulam was laid"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21899/the-house-built-by-the-udf-committee-at-arikkulam-was-laid"
published_at: "2022-01-20T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e9908c234e9_vvvv - Copy (3) - Copy copy.jpg"
keywords: []
---

# അരിക്കുളത്ത് യു.ഡി.എഫ് കമ്മറ്റി നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ കട്ടിലവെക്കല്‍ കര്‍മ്മം നടത്തി 

> **Lead Summary:** **അരിക്കുളം**: പഞ്ചായത്തിലെ 4ാം വാര്‍ഡിലെ കല്ലാത്തറ കോളനിയിലെ ബാബുവിനും കൂടുംബത്തിനും യു.ഡി.എഫ് കമ്മറ്റി നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ കട്ടിലവെക്കല്‍ കര്‍മ്മം കമ്മറ്റി ചെയര്‍മാന്‍ ടി മുത്തു കൃഷ്ണനും കണ്‍വീനര്‍ എന്‍.കെ അഷ്‌റഫും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

## Article Content

**അരിക്കുളം**: പഞ്ചായത്തിലെ 4ാം വാര്‍ഡിലെ കല്ലാത്തറ കോളനിയിലെ ബാബുവിനും കൂടുംബത്തിനും യു.ഡി.എഫ് കമ്മറ്റി നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ കട്ടിലവെക്കല്‍ കര്‍മ്മം കമ്മറ്റി ചെയര്‍മാന്‍ ടി മുത്തു കൃഷ്ണനും കണ്‍വീനര്‍ എന്‍.കെ അഷ്‌റഫും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

4 ലക്ഷം രൂപ ലൈഫ് പദ്ധതിയും മൂന്നര ലക്ഷം രൂപയോളം സുമനസുകളുടെ സഹായത്താലും ആണ് വീട് നിര്‍മ്മാണം നടത്തുന്നത്.

രോഗിയായ ബാബുവും കുടുംബവും നാല് സെന്റ് കോളനിയില്‍ ഓലഷെഡീല്‍ ആയിരുന്നു കഴിഞ്ഞിരുന്നത്. കോളനിയിലേക്ക് റോഡ് ഇല്ലാത്തത് കൊണ്ട് സാധനം തലച്ചുമടായി കടത്തികൊണ്ടാണ് വീട് നിര്‍മ്മാണം പുര്‍ത്തിയാക്കുന്നത.്

ജലീല്‍ കുനിക്കാട്ട്, കെ. അഷറഫ്, അനസ് കാരയാട്, അമ്മത് പൊയിലങ്കല്‍, കെ.കെ കോയക്കുട്ടി, കല്ലാത്തറ ദാമോധരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21899/the-house-built-by-the-udf-committee-at-arikkulam-was-laid)