---
title: "കെ.എം സുരേഷ് ബാവുവിന് സനദ്ധ സേവ പുരസ്‌ക്കാരം "
english_title: "Sanaddha Seva Award to KM Suresh Babu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219089/sanaddha-seva-award-to-km-suresh-babu"
published_at: "2024-07-11T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f905ace515_avinu.JPG"
keywords: []
---

# കെ.എം സുരേഷ് ബാവുവിന് സനദ്ധ സേവ പുരസ്‌ക്കാരം 

> **Lead Summary:** **കോഴിക്കോട്: **ജില്ലാ യൂത്ത് ക്ലബ്ബ് അസോസിയേഷന്‍ സന്നദ്ധ സേവാ പുരസ്‌ക്കാരത്തിന് കെ.എം. സുരേഷ് ബാബുവിനെ തെരഞ്ഞടുത്തു.

## Article Content

**കോഴിക്കോട്: **ജില്ലാ യൂത്ത് ക്ലബ്ബ് അസോസിയേഷന്‍ സന്നദ്ധ സേവാ പുരസ്‌ക്കാരത്തിന് കെ.എം. സുരേഷ് ബാബുവിനെ തെരഞ്ഞടുത്തു.

കഴിഞ്ഞ 12 വര്‍ഷക്കാലമായി കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറിയാണ്.

സംസ്ഥാന തലത്തില്‍ നടത്തിയിട്ടുള്ള കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ കര്‍മ്മപദ്ധതികളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് ലഭിച്ചത്.

അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 12 ന് കോഴിക്കോട് വെച്ച് അവാര്‍ഡ് സമ്മാനിക്കുമെന്ന് കണ്‍വീനര്‍ കെ.ടി. രവീന്ദ്രന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219089/sanaddha-seva-award-to-km-suresh-babu)