---
title: "സീതപ്പാറയില്‍ കാട്ടാന കൃഷി നശിപ്പിച്ചു "
english_title: "kattana agriculture was destroyed in Sithapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219117/kattana-agriculture-was-destroyed-in-sithapara"
published_at: "2024-07-11T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668fa5566ab64_ana.JPG"
keywords: []
---

# സീതപ്പാറയില്‍ കാട്ടാന കൃഷി നശിപ്പിച്ചു 

> **Lead Summary:** **പെരുവണ്ണാമൂഴി : **ചക്കിട്ടപാറ പഞ്ചായത്ത് വാര്‍ഡ് ആറില്‍പെട്ട സീതപ്പാറയില്‍ കാട്ടാന കൃഷി നശിപ്പിച്ചു. പതാപറമ്പില്‍ ജോണിന്റെ കൃഷിയിടത്തിലാണ് നാശം ഉണ്ടാക്കിയത്.

## Article Content

**പെരുവണ്ണാമൂഴി : **ചക്കിട്ടപാറ പഞ്ചായത്ത് വാര്‍ഡ് ആറില്‍പെട്ട സീതപ്പാറയില്‍ കാട്ടാന കൃഷി നശിപ്പിച്ചു. പതാപറമ്പില്‍ ജോണിന്റെ കൃഷിയിടത്തിലാണ് നാശം ഉണ്ടാക്കിയത്.

തെങ്ങ്, കമുങ്ങ്, വാഴ എന്നിവയെല്ലാം നശിപ്പിച്ചു. കൃഷിയിറക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍. കൃഷിയിറക്കി വിളവെടുക്കാറാകുമ്പോഴേക്കും കാട്ടാനകള്‍ കൃഷി നശിപ്പിക്കും. കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം കാട്ടാനകള്‍ നശിപ്പിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219117/kattana-agriculture-was-destroyed-in-sithapara)