---
title: "ഒപ്പുമതില്‍ സംഘടിപ്പിച്ച് ലോക്കല്‍ ഗവണ്‍മെന്റ്  മെമ്പേഴ്‌സ് ലീഗ് "
english_title: "Local Government Members League organized by Oppumathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219121/local-government-members-league-organized-by-oppumathil"
published_at: "2024-07-11T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668faaf7b3059_mathil.JPG"
keywords: []
---

# ഒപ്പുമതില്‍ സംഘടിപ്പിച്ച് ലോക്കല്‍ ഗവണ്‍മെന്റ്  മെമ്പേഴ്‌സ് ലീഗ് 

> **Lead Summary:** **പേരാമ്പ്ര: **ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് ഒപ്പുമതില്‍ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് ഒപ്പുമതില്‍ സംഘടിപ്പിച്ചു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട ഗ്രാന്റുകളും, ബജറ്റ് വിഹിതവും നല്‍കാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ലോക്കല്‍ ഗവണ്‍മെന്റ്  മെമ്പേഴ്‌സ് ലീഗ് ഒപ്പുമതില്‍ സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം സല്‍മ നന്‍മനക്കണ്ടി അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ രാഗേഷ്, റസ്മിന തങ്കേക്കണ്ടി. എം.കെ.സി കുട്ട്യാലി, ടി.പി മുഹമ്മദ്, ഇ. ഷാഹി, കെ.പി റസാഖ്, ആര്‍.കെ. മുഹമ്മദ്, കെ.ടി. കുഞ്ഞമ്മദ്, കക്കാട്ട് റാഫി, ഡീലക്‌സ് മജീദ്, പി.കെ റഹീം, മൂശാരികണ്ടി ഇബ്രാഹീം, മുബീസ് ചാലില്‍, ഇ.കെ. സലാം, എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219121/local-government-members-league-organized-by-oppumathil)