---
title: "വേസ്റ്റ് ബിന്‍ വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം "
english_title: "Panchayath level inauguration of waste bin distribution"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219141/panchayath-level-inauguration-of-waste-bin-distribution"
published_at: "2024-07-11T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668fb99e07785_asd.JPG"
keywords: []
---

# വേസ്റ്റ് ബിന്‍ വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം 

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023 - 2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപനങ്ങള്‍ക്ക് വേസ്റ്റ് ബിന്‍ വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023 - 2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപനങ്ങള്‍ക്ക് വേസ്റ്റ് ബിന്‍ വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.

നരിനട റാണി മരിയ കോണ്‍വെന്റില്‍ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ. സുനില്‍ നിര്‍വ്വഹിച്ചു.

ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ബിന്ദു സജി, സവിത ഉമ്പുക്കാട്ട്, സിസ്റ്റര്‍ വിനീത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219141/panchayath-level-inauguration-of-waste-bin-distribution)