---
title: " വാഴ വെട്ടി നശിപ്പിച്ചതായി പരാതി"
english_title: " Complaint That Banana Was Cut And Destroyed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219246/complaint-that-banana-was-cut-and-destroyed"
published_at: "2024-07-12T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66908cdb22c6e_maravaazha.jpg"
keywords: []
---

#  വാഴ വെട്ടി നശിപ്പിച്ചതായി പരാതി

> **Lead Summary:** പേരാമ്പ്ര : വെള്ളിയൂരില്‍ വാഴകള്‍ വെട്ടി നശിപ്പിച്ചതായി പരാതി. വെള്ളിയൂരിലെ കര്‍ഷകനായ വടക്കെ വരിപ്പിലാക്കൂന്‍ വി.വി. അസ്സയിനാറിന്റെ തോട്ടത്തിലെ വാഴകളാണ് വെട്ടിനശിപ്പിച്ച നിലയില്‍ കണ്ടത്. വെള്ളിയൂര്‍ മാമത്ത് കണ്ടി താഴെ വയലിലുള്ള തോട്ടത്തിലാണ് വാഴയുടെ തടിക്ക് ആയുധം ഉപയോഗിച്ച് വെട്ടിയ നിലയില്‍ കണ്ടത്.

## Article Content

പേരാമ്പ്ര : വെള്ളിയൂരില്‍ വാഴകള്‍ വെട്ടി നശിപ്പിച്ചതായി പരാതി. വെള്ളിയൂരിലെ കര്‍ഷകനായ വടക്കെ വരിപ്പിലാക്കൂന്‍ വി.വി. അസ്സയിനാറിന്റെ തോട്ടത്തിലെ വാഴകളാണ് വെട്ടിനശിപ്പിച്ച നിലയില്‍ കണ്ടത്. വെള്ളിയൂര്‍ മാമത്ത് കണ്ടി താഴെ വയലിലുള്ള തോട്ടത്തിലാണ് വാഴയുടെ തടിക്ക് ആയുധം ഉപയോഗിച്ച് വെട്ടിയ നിലയില്‍ കണ്ടത്.

ഇന്നലെ ഉച്ചയോടെ വയലിലെ തോട്ടത്തിലെത്തിയ അസയിനാര്‍ തന്റെ വാഴകള്‍ക്ക് വെട്ടേറ്റ നിലയില്‍ കാണുകയായിരുന്നു. പേരാമ്പ പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ വര്‍ഷം ഇയാളുടെ 25 ഓളം കവുങ്ങിന്‍ തൈകള്‍ വെട്ടി നശിപ്പിച്ച സംഭവവും ഉണ്ടായിരുന്നതായി അസയിനാര്‍പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219246/complaint-that-banana-was-cut-and-destroyed)