---
title: "റോഡില്‍ വാഴനട്ട് സത്യാഗ്രഹം ഇരുന്നു"
english_title: "Sat on the road with a satyagraha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219247/sat-on-the-road-with-a-satyagraha"
published_at: "2024-07-12T07:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66908f3397940_road.jpg"
keywords: []
---

# റോഡില്‍ വാഴനട്ട് സത്യാഗ്രഹം ഇരുന്നു

> **Lead Summary:** ഓട്ടു വയല്‍ : കാരയില്‍ നട -കുറൂരകടവ് - അറക്കല്‍ കടവ് റോഡിന്റെശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടും ജനപ്രതിനിധികളുടെ അവഗണനക്കെതിരെയും റോഡില്‍ വാഴനട്ട് സത്യാഗ്രഹം ഇരുന്നു.

## Article Content

ഓട്ടു വയല്‍ : കാരയില്‍ നട -കുറൂരകടവ് - അറക്കല്‍ കടവ് റോഡിന്റെശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടും ജനപ്രതിനിധികളുടെ അവഗണനക്കെതിരെയും റോഡില്‍ വാഴനട്ട് സത്യാഗ്രഹം ഇരുന്നു.

ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പറും പൊതുപ്രവര്‍ത്തകനുമായ കെ കെ രജീഷ് ആണ്‌റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് റോഡില്‍ 'സത്യാഗ്രഹം ഇരുന്നത്.ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 8, 15, 14 വാര്‍ഡുകളില്‍ കൂടി കടന്നു പോകുന്ന റോഡ് ഓട്ടുവയലില്‍ ആരംഭിച്ച കാരയില്‍നട കുറൂര്‍ കടവ് അറക്കല്‍ പാലം വരെ പോകുന്ന റോഡ് ആണിത്.

മുയിപ്പോത്ത് വാഴാട്ടുമുക്കില്‍ നിന്നാരംഭിച്ച് അറയ്ക്കല്‍ കടവ് വരെ എത്തി നില്‍ക്കുന്ന തിര ദേശ റോഡുമായി ഈഡ് ബന്ധിപ്പിച്ചാല്‍ വന്‍ വികസനമാണ് മേഖലയില്‍ ഉണ്ടാവാന്‍ പോവുക.കോഴിക്കോട് ജില്ലയുടെ നെല്ലറയായ ആവള പാണ്ടിയുടെ തീരപ്രദേശത്ത് കൂടിയാണ് ഈ റോഡ് കടന്നുപോകുന്നത്.റോഡിന്റെ ഇരുവശങ്ങളിലും ആയി 100 കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്.അവരുടെ നിത്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡ് ആണിത്.ആവിള പാണ്ടിയില്‍ നെല്‍കൃഷിക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള റോഡും ഇതാണ് 'എന്നാല്‍ ഇന്ന് മഴക്കാലമായതോടുകൂടി റോഡില്‍കൂടി കാല്‍നടയ്ക്ക് പോലും പറ്റാത്ത വിധംദുരന്തത്തില്‍ ആയിരിക്കുകയാണ് നാട്ടുകാര്‍'നിരവധിതവണ നാട്ടുകാര്‍ റോഡിനായി ആവശ്യപ്പെട്ടെങ്കിലുംതെരഞ്ഞെടുപ്പ് സമയത്ത് മോഹന വാഗ്ദാനങ്ങള്‍ നല്‍കിവോട്ട് വാങ്ങി ജയിക്കുന്നവര്‍ തിരിഞ്ഞു നോക്കാറില്ല.

റോഡ് യാഥാര്‍ത്ഥ്യമായാല്‍ പേരാമ്പ്ര ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ ചാനിയം കടവില്‍ എത്താനും വടകര യാത്രയ്ക്ക് എളുപ്പമാര്‍ഗമാണ് ഈ റോഡ്'പ്രധാനമന്ത്രി സഡക്ക് യോജന ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ഈ റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്നയാഥാര്‍ത്ഥ്യം മറച്ചുവെച്ച് ആണ് ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കുന്നത്. ഓട്ടുവയല്‍കാരയില്‍ നട കുറൂര്‍ കടവ് -അറക്കല്‍ കടവ് പാലം വരെഏകദേശം നാല് കിലോമീറ്റര്‍ വരുന്ന ദൂരം റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അനുഭവപൂര്‍വ്വം പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചുണ്ട്. റോഡ് വികസന കാര്യത്തില്‍ജനപ്രതിനിധികള്‍ കാണിക്കുന്ന അപകട തുടരാനാണ് ഭാവമെങ്കില്‍ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് കെ.കെ രജീഷ്പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219247/sat-on-the-road-with-a-satyagraha)