---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രി പുതിയ കെട്ടിടം ശിലാസ്ഥാപനം; സംഘാടക സമിതി യോഗം ഇന്ന് നടക്കും"
english_title: "Foundation stone laying of new building of Perambra Taluk Hospital; The organizing committee meeting will be held today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219323/foundation-stone-laying-of-new-building-of-perambra-taluk-hospital-the-organizing-committee-meeting-will-be-held-today"
published_at: "2024-07-12T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690cd6af299b_hp.jpg"
keywords: []
---

# പേരാമ്പ്ര താലൂക്ക് ആശുപത്രി പുതിയ കെട്ടിടം ശിലാസ്ഥാപനം; സംഘാടക സമിതി യോഗം ഇന്ന് നടക്കും

> **Lead Summary:** ** പേരാമ്പ്ര : **പേരാമ്പ്ര താലൂക്ക് ആശുപത്രി പുതിയ കെട്ടിടം ശിലാസ്ഥാപനം സംഘാടക സമിതി യോഗം ഇന്ന് ഉച്ചക്ക് 2 മണിക്ക് നടക്കും.

## Article Content

** പേരാമ്പ്ര : **പേരാമ്പ്ര താലൂക്ക് ആശുപത്രി പുതിയ കെട്ടിടം ശിലാസ്ഥാപനം സംഘാടക സമിതി യോഗം ഇന്ന് ഉച്ചക്ക് 2 മണിക്ക് നടക്കും.

പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് ആധുനിക സംവിധാനങ്ങളോടു കൂടിയ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ കേരള ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വ്വഹിക്കും.

എംപി ഷാഫി പറമ്പില്‍ മുഖ്യാതിഥിയായിരിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് താലൂക്ക് ആശുപത്രി ഓഡിറ്റോറിയത്തില്‍ ചേരുന്ന സംഘാടകസമിതി രൂപീകരണ യോഗത്തില്‍ എല്ലാവരും പങ്കെടുക്കണമെന്നും മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും ക്ഷണിക്കുന്നുവെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ ഗോപാലകൃഷ്ണനും ബ്ലേക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബുവും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219323/foundation-stone-laying-of-new-building-of-perambra-taluk-hospital-the-organizing-committee-meeting-will-be-held-today)