---
title: "കൂത്താളിയിലെ ശാന്ത ഭവനില്‍ വി.പി.കെ കൂത്താളി (വി.പി. കുഞ്ഞികൃഷ്ണന്‍ നായര്‍) അന്തരിച്ചു "
english_title: "VPK Koothali (VP Kunhikrishnan Nair) passed away at Shantha Bhavan, Koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219330/vpk-koothali-vp-kunhikrishnan-nair-passed-away-at-shantha-bhavan-koothali"
published_at: "2024-07-12T12:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690d5179cecd_vkp.jpg"
keywords: []
---

# കൂത്താളിയിലെ ശാന്ത ഭവനില്‍ വി.പി.കെ കൂത്താളി (വി.പി. കുഞ്ഞികൃഷ്ണന്‍ നായര്‍) അന്തരിച്ചു 

> **Lead Summary:** **കൂത്താളി: **കൂത്താളിയിലെ പഴയകാല കോണ്‍ഗ്രസ് നേതാവും, ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ കൂത്താളി മണ്ഡലം പ്രസിഡന്റ് ആയിരുന്ന ശാന്ത ഭവനില്‍ വി.പി.കെ കൂത്താളി (വി.പി. കുഞ്ഞികൃഷ്ണന്‍ നായര്‍ 91) അന്തരിച്ചു.

## Article Content

**കൂത്താളി: **കൂത്താളിയിലെ പഴയകാല കോണ്‍ഗ്രസ് നേതാവും, ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ കൂത്താളി മണ്ഡലം പ്രസിഡന്റ് ആയിരുന്ന ശാന്ത ഭവനില്‍ വി.പി.കെ കൂത്താളി (വി.പി. കുഞ്ഞികൃഷ്ണന്‍ നായര്‍ 91) അന്തരിച്ചു.

കൂത്താളി ഹൈസ്‌കൂള്‍ കമ്മിറ്റി സ്ഥാപക വൈസ് പ്രസിഡന്റ് , പേരാമ്പ്ര റീജിയണല്‍ കോഓപ്പറേറ്റീവ് ബാങ്ക്   സെക്രട്ടറി, കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം കമ്മിറ്റി  സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2.30 ന് വീട്ടുവളപ്പില്‍. ഭാര്യ : കാര്‍ത്ത്യായനി അമ്മ. മക്കള്‍: ശാന്ത കുമാരി (അങ്കന്‍വാടി വര്‍ക്കര്‍), രാമചന്ദ്രന്‍ (റിട്ട. ജീവനക്കാരന്‍ കൂത്താളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍) , സത്യന്‍ (ഗള്‍ഫ്), ഗീത. മരുമക്കള്‍: പി ഭാസ്‌കരന്‍ (തിനൂര്‍), ഷീന (കക്കോടി), ബീന (വയനാട്), സതീശന്‍ (പനായി).

സഹോദരങ്ങള്‍: വി.പി. ഗോപാലന്‍ നായര്‍, വി.പി. കുഞ്ഞിക്കണ്ണന്‍ നായര്‍ (റിട്ട. അധ്യാപകന്‍ കടിയങ്ങാട് എല്‍പി സ്‌കൂള്‍), വി.പി. ദേവകി അമ്മ, പരേതനായ വി.പി. കുഞ്ഞിരാമന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219330/vpk-koothali-vp-kunhikrishnan-nair-passed-away-at-shantha-bhavan-koothali)