---
title: "നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതി; ജനകീയ ശില്പശാല "
english_title: "Net Zero Carbon Project; People's Workshop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219407/net-zero-carbon-project-peoples-workshop"
published_at: "2024-07-12T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669107af89c9b_suni.jpg"
keywords: []
---

# നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതി; ജനകീയ ശില്പശാല 

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും ഹരിത കേരള മിഷന്‍ കോഴിക്കോടും സംയുക്തമായി നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജനകീയ ശില്പശാല സംഘടിപ്പിച്ചു.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും ഹരിത കേരള മിഷന്‍ കോഴിക്കോടും സംയുക്തമായി നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജനകീയ ശില്പശാല സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.

വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാര്‍ സി.കെ ശശി, വാര്‍ഡ് അംഗങ്ങളായ എം.എം പ്രദീപന്‍, ബിന്ദു സജി, ജിതേഷ് മുതുകാട്, രാജേഷ് തറവട്ടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ഹരിത കേരളം മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ പി.ടി പ്രസാദ്, എം.ജി സുരേഷ് എന്നിവര്‍ നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസ്സ് നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219407/net-zero-carbon-project-peoples-workshop)