---
title: "   വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിയ ബഷീര്‍ ഓര്‍മ്മ ശ്രദ്ധേയമായി"
english_title: "   The memory of Basheer, who conducted the Vidyarangam Art and Literature Forum, is noteworthy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219483/the-memory-of-basheer-who-conducted-the-vidyarangam-art-and-literature-forum-is-noteworthy"
published_at: "2024-07-12T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66914818bb28c_THENMAAV.jpg"
keywords: []
---

#    വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിയ ബഷീര്‍ ഓര്‍മ്മ ശ്രദ്ധേയമായി

> **Lead Summary:** **കുറ്റ്യാടി:** ചിരിയും തമാശയും എഴുത്തില്‍ എപ്പോഴും ചേര്‍ത്തു നിര്‍ത്തിയ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് അധ്യാപകനും പ്രഭാഷകനുമായ മോഹനന്‍ ചേനോളി പറഞ്ഞു.

## Article Content

**കുറ്റ്യാടി:** ചിരിയും തമാശയും എഴുത്തില്‍ എപ്പോഴും ചേര്‍ത്തു നിര്‍ത്തിയ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് അധ്യാപകനും പ്രഭാഷകനുമായ മോഹനന്‍ ചേനോളി പറഞ്ഞു.

പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മല്‍ ഉപജില്ല കമ്മിറ്റി കുറ്റ്യാടി ജി.എച്ച്.എസ്.എസില്‍ നടത്തിയ ബഷീര്‍ ഓര്‍മ്മ 'തേന്മാവ് ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബഷീര്‍ ക്വിസ് മത്സരവും, ഭൂമിയുടെ അവകാശികള്‍ ചിത്രരചനയും നടത്തി.സ്‌കൂള്‍ പ്രധാനാധ്യാപിക പി.കെ.സുനിത അധ്യക്ഷയായി.വിദ്യാരംഗം കണ്‍വീനര്‍ പി.പി.ദിനേശന്‍, പ്രിന്‍സിപ്പാള്‍ ഡോ: ഇ സെഡ്എ. അന്‍വര്‍ ഷമീം, എച്ച്.എം ഫോറം കണ്‍വീനര്‍ കെ.പി ദിനേശന്‍, പി.ടി.എ പ്രസിഡന്റ് വി.വി അനസ്, കെ.പി ഗിരീഷ് കുമാര്‍ യു.വി വിനോദന്‍, കെ.കെ ദീപേഷ് കുമാര്‍, എം.ആര്‍. മിനി, കെ.കെ ഷറഫുന്നിസ, ശില്‍പ ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ക്വിസ് മത്സര വിജയികള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് ക്രമത്തില്‍ നക്ഷത്ര (ദേവര്‍ കോവില്‍ വെസ്റ്റ് എല്‍.പി.എസ്) അക്ഷജ് കൃഷ്ണ (ജി.യു.പി.എസ് വട്ടോളി) കെ.ശിവേഗ (ജി.എല്‍.പി.എസ് ചേരാപുരം) യു.പി വിഭാഗം ചിത്രരചന.ഐ നല്‍ സബ (എം.എ.എം.യു.പി.എസ് അടുക്കത്ത് ) ഘനശ്യാമ (ജി.യു.പി.എസ് വട്ടോളി)കരുണ്‍ റാം.എസ്.കുമാര്‍ (ജി.എച്ച്.എസ് കാവിലുംപാറ) ഹൈസ്‌കൂള്‍ വിഭാഗം എസ്.വി.നിവേദ്യ (സെന്റ് മേരീസ് എച്ച്.എസ്.എസ് മരുതോങ്കര) എ.കെ. സൂര്യദേവ് (ജി.എച്ച്.എസ്.എസ് കുറ്റ്യാടി) മൂന്നാം സ്ഥാനം രണ്ട് പേര്‍ക്ക് അനുദേവ് (കെ.പി.ഇ.എസ്.എച്ച്.എസ് കായക്കൊടി) മിന്‍ഹ മെഗറിന്‍ (എന്‍.എച്ച്.എസ്.എസ് വട്ടോളി ) പടം..... വിദ്യാരംഗം കലാസാഹിത്യ വേദി കുന്നുമ്മല്‍ ഉപജില്ല ബഷീര്‍ ഓര്‍മ്മ 'തേന്മാവ്'' പ്രഭാഷകന്‍ മോഹനന്‍ ചേനോളി ഉദ്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219483/the-memory-of-basheer-who-conducted-the-vidyarangam-art-and-literature-forum-is-noteworthy)