---
title: "ജെസിഐ കുറ്റ്യാടി കോക്കനട്ട് സിറ്റി സ്‌കൂളുകള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി "
english_title: "JCI provided study materials to Kuttyadi Coconut City Schools"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219672/jci-provided-study-materials-to-kuttyadi-coconut-city-schools"
published_at: "2024-07-13T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66924b927f3a9_all.jpg"
keywords: []
---

# ജെസിഐ കുറ്റ്യാടി കോക്കനട്ട് സിറ്റി സ്‌കൂളുകള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി 

> **Lead Summary:** **കുറ്റ്യാടി:** 'വണ്‍ ലോ വണ്‍ സ്‌കൂള്‍' പദ്ധതിയുടെ ഭാഗമായി ജെസിഐ കുറ്റ്യാടി കോക്കനട്ട് സിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളുകള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

## Article Content

**കുറ്റ്യാടി:** 'വണ്‍ ലോ വണ്‍ സ്‌കൂള്‍' പദ്ധതിയുടെ ഭാഗമായി ജെസിഐ കുറ്റ്യാടി കോക്കനട്ട് സിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളുകള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

ഊരത്ത്, നിട്ടൂര്‍ എല്‍പി സ്‌കൂളുകള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കിയത്. നിട്ടൂര്‍ എല്‍പി സ്‌കൂളില്‍ നടന്ന വിതരണോദ്ഘാടനം ജെസിഐ സെക്രട്ടറി ടി.കെ. ബിജു നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് വി.എന്‍. ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

ജെസിഐ സോണ്‍ ട്രെയിനറും പഞ്ചാബ് നാഷണല്‍ ബാങ്ക് വടകര മാനേജറുമായ ശ്രീനാഥ് ശ്രീധരന്‍ രക്ഷിതാക്കള്‍ക്കായി 'ബെറ്റര്‍ പാരന്റിംഗ്'' വിഷയത്തില്‍ ക്ലാസ് എടുത്തു.

പ്രധാനാധ്യാപിക ടി.വി. സുധ, അഷ്റഫ് മൊകേരി, എ.കെ. സുജിത്ത്, ചെത്തില്‍ മഹേഷ്, പി.പി. ദിനേശന്‍, സജിത്ത് ഏരത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊഫസര്‍ മായങ്കുന്നത്തിന്റെ മാജിക് ഷോ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219672/jci-provided-study-materials-to-kuttyadi-coconut-city-schools)