---
title: "അക്കാദമിക് കലണ്ടര്‍ ശാസ്ത്രീയമായി  പുനഃക്രമീകരിക്കാനാവശ്യപ്പെട്ട് കെഎസ്ടിഎ ധര്‍ണ നടത്തി"
english_title: "Academic calendar scientifically  KSTA holds dharna demanding rescheduling"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219767/academic-calendar-scientifically-ksta-holds-dharna-demanding-rescheduling"
published_at: "2024-07-13T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6692ae01cfeef_yellow.jpg"
keywords: []
---

# അക്കാദമിക് കലണ്ടര്‍ ശാസ്ത്രീയമായി  പുനഃക്രമീകരിക്കാനാവശ്യപ്പെട്ട് കെഎസ്ടിഎ ധര്‍ണ നടത്തി

> **Lead Summary:** **പേരാമ്പ്ര:** അക്കാദമിക് കലണ്ടര്‍ ശാസ്ത്രീയമായി പുനഃക്രമീകരിക്കാനാവശ്യപ്പെട്ട് കെഎസ്ടിഎ പേരാമ്പ്ര സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ധര്‍ണ നടത്തി.

## Article Content

**പേരാമ്പ്ര:** അക്കാദമിക് കലണ്ടര്‍ ശാസ്ത്രീയമായി പുനഃക്രമീകരിക്കാനാവശ്യപ്പെട്ട് കെഎസ്ടിഎ പേരാമ്പ്ര സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ധര്‍ണ നടത്തി.

സംസ്ഥാന കമ്മിറ്റി അംഗം വി.പി മനോജന്‍ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് ടി.കെ ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷനായി.

ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ സജീവന്‍, ജില്ലാ കമ്മിറ്റി അംഗം കെ.എസ് ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. സബ്ജില്ലാ സെക്രട്ടറി പി ശ്രീജിത്ത് സ്വാഗതവും ട്രഷറര്‍ കെ.കെ സുജാത നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219767/academic-calendar-scientifically-ksta-holds-dharna-demanding-rescheduling)