---
title: "കനത്ത മഴ; നാളെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി "
english_title: "heavy rain; Tomorrow is a holiday for educational institutions in the district"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219932/heavy-rain-tomorrow-is-a-holiday-for-educational-institutions-in-the-district"
published_at: "2024-07-14T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6693d0ae2e459_school.JPG"
keywords: []
---

# കനത്ത മഴ; നാളെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

> **Lead Summary:** **കോഴിക്കോട് :** കനത്ത മഴയെ തുടര്‍ന്ന് നാളെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. പ്രഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

## Article Content

**കോഴിക്കോട് :** കനത്ത മഴയെ തുടര്‍ന്ന് നാളെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. പ്രഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലുമാണ് നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക്മാറ്റമുണ്ടാവില്ല. കോഴിക്കോടിന് പുറമെ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലും നാളെ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219932/heavy-rain-tomorrow-is-a-holiday-for-educational-institutions-in-the-district)