---
title: "അയ്യപ്പ പ്രതിഷ്ഠ നടത്തി"
english_title: "Ayyappa's consecration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219951/ayyappas-consecration"
published_at: "2024-07-14T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6693e00e2609f_temple.jpg"
keywords: []
---

# അയ്യപ്പ പ്രതിഷ്ഠ നടത്തി

> **Lead Summary:** **പേരാമ്പ്ര: **കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ പുതുതായി പണികഴിപ്പിച്ച അയ്യപ്പ ക്ഷേത്രത്തില്‍, ക്ഷേത്രം തന്ത്രി എളപ്പില ഇല്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ദേവതാ പ്രതിഷ്ഠ നടത്തി.

## Article Content

**പേരാമ്പ്ര: **കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ പുതുതായി പണികഴിപ്പിച്ച അയ്യപ്പ ക്ഷേത്രത്തില്‍, ക്ഷേത്രം തന്ത്രി എളപ്പില ഇല്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ദേവതാ പ്രതിഷ്ഠ നടത്തി.

പ്രസാദ ഊട്ടോടുകൂടി ചടങ്ങുകള്‍ അവസാനിച്ചു. ക്ഷേത്ര സമിതി പ്രസിഡണ്ട് ശ്രീലകം സുരേഷ് കുമാര്‍, പുനരുദ്ധാരണ സമിതി കണ്‍വീനര്‍ ധര്‍മ്മരാജന്‍ പൈത്തോടി, സെക്രട്ടറി സി.ടി.രാധാകൃഷ്ണന്‍ , ട്രഷറര്‍ പി.ഹര്‍ഷകുമാര്‍ ചന്ദ്രന്‍ പടിഞ്ഞാറക്കര, മഠത്തില്‍ സുരേഷ് ബാബു, സത്യനാഥന്‍, മുരളി മലയില്‍, ബാബു കണ്ടോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219951/ayyappas-consecration)