---
title: "ഗ്രാമീണ മേഖലയില്‍ ആരംഭിച്ച ബസ്സ്  സര്‍വീസിന് സ്വീകരണം നല്‍കി"
english_title: "Bus launched in Meena area  The service was welcomed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219955/bus-launched-in-meena-area-the-service-was-welcomed"
published_at: "2024-07-14T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6693e2192bd9a_grameena.jpg"
keywords: []
---

# ഗ്രാമീണ മേഖലയില്‍ ആരംഭിച്ച ബസ്സ്  സര്‍വീസിന് സ്വീകരണം നല്‍കി

> **Lead Summary:** **മേപ്പയ്യൂര്‍:** യാത്രാ സൗകര്യം തീരെയില്ലാത്ത ഗ്രാമീണ മേഖലകളിലുടെ പുതുതായി ആരംഭിച്ച പ്രണവം ബസ്സ് സര്‍വ്വീസിന് മേപ്പയ്യൂര്‍ മൈത്രീനഗറില്‍ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് സ്വീകരണം നല്‍കി.

## Article Content

**മേപ്പയ്യൂര്‍:** യാത്രാ സൗകര്യം തീരെയില്ലാത്ത ഗ്രാമീണ മേഖലകളിലുടെ പുതുതായി ആരംഭിച്ച പ്രണവം ബസ്സ് സര്‍വ്വീസിന് മേപ്പയ്യൂര്‍ മൈത്രീനഗറില്‍ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് സ്വീകരണം നല്‍കി.

പേരാമ്പ്രയില്‍ നിന്നും ഗ്രാമീണ മേഖലയായ വാല്യക്കോട് ആക്കൂ പറമ്പ്, എടക്കയില്‍, കല്‍പ്പത്തൂര്‍ രാവറ്റമംഗലം വഴി മേപ്പയ്യൂര്‍ ടൗണ്‍ വരെയും, മേപ്പയ്യൂരില്‍ നിന്നും ജനകീയ മുക്ക്, മണപ്പുറം കീഴ്പ്പയ്യൂര്‍ വഴി മുയിപ്പോത്ത് വരെയുമാണ് ബസ് സര്‍വ്വീസ് നടത്തുന്നത്.

ഗ്രാമീണ മേഖലകളില്‍ നിന്ന് മേപ്പയ്യൂര്‍, പേരാമ്പ്ര ടൗണുകളില്‍ യാത്രക്കാര്‍ക്ക് എത്തിച്ചേരുവാന്‍ വളരെ എളുപ്പത്തില്‍ കഴിയുന്ന റൂട്ടാണിത്. മൈത്രീനഗര്‍ ടീം ലക്ഷ്യ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം നല്‍കിയ സ്വീകരണത്തിന് കെ.പി വേണുഗോപാല്‍, മുജീബ് കോമത്ത്, പി.കെ അനീഷ്, സി.നാരായണന്‍, വിജയന്‍ മയൂഖം, വിജീഷ് ചോതയോത്ത്, പി.ബാബുരാജ്, കൂളിക്കണ്ടി ബാലകൃഷ്ണന്‍, ടി.വിജയന്‍, അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219955/bus-launched-in-meena-area-the-service-was-welcomed)