---
title: " കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍  കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനം ഇന്ന്"
english_title: " Kerala Police Officers' Association Kozhikode Rural District Conference To Be Held Today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/220039/kerala-police-officers-association-kozhikode-rural-district-conference-to-be-held-today"
published_at: "2024-07-15T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694ad591ce63_kpoa.jpg"
keywords: []
---

#  കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍  കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനം ഇന്ന്

> **Lead Summary:** മോപ്പയ്യൂര്‍: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 34-ാം കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനം ഇന്ന്ഇരിങ്ങത്ത് നടക്കും. ഇന്ന് ഇരിങ്ങത്ത് ഗ്രീന്‍ ഓക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേരുന്ന പ്രതിനിധി സമ്മേളനം ഉത്തരമേഖലാ ഐ.ജി. കെ.സേതുരാമന്‍ ഉദ്ഘാടനം ചെയ്യും.

## Article Content

മോപ്പയ്യൂര്‍: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 34-ാം കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനം ഇന്ന്ഇരിങ്ങത്ത് നടക്കും. ഇന്ന് ഇരിങ്ങത്ത് ഗ്രീന്‍ ഓക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേരുന്ന പ്രതിനിധി സമ്മേളനം ഉത്തരമേഖലാ ഐ.ജി. കെ.സേതുരാമന്‍ ഉദ്ഘാടനം ചെയ്യും.

ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍, ഡിവൈഎസ്പിമാര്‍, സംസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് ജില്ലാ കമ്മിറ്റി യോഗം നടന്നു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ യോഗം ഉദ്ഘാടനം ചെയ്തു. കെപിഒഎ ജില്ലാ വൈസ് പ്രസിഡണ്ട് കെ.സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.

കെപിഎ ജില്ലാ പ്രസിഡണ്ട് എം. ഷനോജ്, കെപിഒഎ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സി.കെ സുജിത്ത് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി മുഹമ്മദ് പ്രവര്‍ത്തന റിപ്പോര്‍ടും ട്രഷറര്‍ സി. ഗഫൂര്‍ വരവ് ചെലവ് കണക്കും സി.വി സുഗുണ, പി. പത്മകുമാര്‍ എന്നിവര്‍ പ്രമേയങ്ങളും അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി സി.കെ അജിത്ത് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ഐ. പ്രമോദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/220039/kerala-police-officers-association-kozhikode-rural-district-conference-to-be-held-today)