---
title: "കേരള യൂത്ത് ക്ലബ്ബ് അസോസിയേഷന്‍ വിവേകാനന്ദ ജയന്തി ആഘോഷത്തില്‍ യുവജന ദിനാചരണവും കാര്‍ഷിക സെമിനാറും നടത്തി "
english_title: "Kerala Youth Club Association conducts Youth Day Celebration and Agriculture Seminar on Vivekananda Jayanti Celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22005/kerala-youth-club-association-conducts-youth-day-celebration-and-agriculture-seminar-on-vivekananda-jayanti-celebration"
published_at: "2022-01-21T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea8cf95ea8c_0000 WATERMARK.jpg"
keywords: []
---

# കേരള യൂത്ത് ക്ലബ്ബ് അസോസിയേഷന്‍ വിവേകാനന്ദ ജയന്തി ആഘോഷത്തില്‍ യുവജന ദിനാചരണവും കാര്‍ഷിക സെമിനാറും നടത്തി 

> **Lead Summary:** ** തൃശൂര്‍:** കേരള യൂത്ത് ക്ലബ്ബ് അസോസിയേഷന്‍ വിവേകാനന്ദ ജയന്തി ആഘോഷം നടത്തി. ആനന്ദം 2022 യുവജന ദിനാചരണവും കാര്‍ഷിക സെമിനാറും തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്നു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിസന്റ് പി.കെ. ഡേവിഡ് ഉദ്ഘാടനം ചെയ്തു.

## Article Content

** തൃശൂര്‍:** കേരള യൂത്ത് ക്ലബ്ബ് അസോസിയേഷന്‍ വിവേകാനന്ദ ജയന്തി ആഘോഷം നടത്തി. ആനന്ദം 2022 യുവജന ദിനാചരണവും കാര്‍ഷിക സെമിനാറും തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്നു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിസന്റ് പി.കെ. ഡേവിഡ് ഉദ്ഘാടനം ചെയ്തു.

തൃശൂര്‍ കോര്‍പ്പറേഷന്‍ ഡെപൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ മുഖ്യാതിഥിയായിരുന്നു. കെസിവൈഎ സംസ്ഥാന പ്രസിഡന്റ് ബിജ ആട്ടോര്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാമി വിവേകാനന്ദന്‍ കിസാന്‍ കര്‍മ്മ രത്‌ന പുരസ്‌ക്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിഡില്‍ നിന്ന് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി കെ.എം. സുരേഷ് ബാബു ( കീഴരിയൂര്‍ ) ഏറ്റുവാങ്ങി.

കാലിക്കറ്റ് സര്‍വകലാശാല സിന്റിക്കേറ്റ് അംഗം യൂജിന്‍ മൊറേലി, അഡ്വ: എ.ഡി. ബെന്നി, സുമേഷ് ചേലക്കര, തൃശൂര്‍ ജില്ലാ മണ്ണ് പര്യവേക്ഷണ ഓഫീസര്‍ എം.എ. സുധീര്‍, ബാബു പട്ടാമ്പി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22005/kerala-youth-club-association-conducts-youth-day-celebration-and-agriculture-seminar-on-vivekananda-jayanti-celebration)