---
title: "വാഗ്ദടാനന്ദ എഡ്യു പ്രൊജക്ട് പേരാമ്പ്ര സെന്റര്‍ ഉദ്ഘാടനം ചെയ്തു"
english_title: "Waghadananda Edu Project Inaugurated Perambra Centre"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/220050/waghadananda-edu-project-inaugurated-perambra-centre"
published_at: "2024-07-15T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694b280c124b_perambra_centre.jpg"
keywords: []
---

# വാഗ്ദടാനന്ദ എഡ്യു പ്രൊജക്ട് പേരാമ്പ്ര സെന്റര്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ റിട്ടയേര്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ന്റെ സഹകരണത്തോടെ യു എല്‍ സി സി എസ് ഫൗണ്ടേഷന്‍ തെരഞ്ഞെടുക്കപ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നടത്തുന്ന വഗ്ഭടാനന്ദ എഡ്യു പ്രോഗ്രാമിന്റെ പേരാമ്പ്ര സബ്ജില്ല സെന്റര്‍ ഉദ്ഘാടനം പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ശശി നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ റിട്ടയേര്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ന്റെ സഹകരണത്തോടെ യു എല്‍ സി സി എസ് ഫൗണ്ടേഷന്‍ തെരഞ്ഞെടുക്കപ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നടത്തുന്ന വഗ്ഭടാനന്ദ എഡ്യു പ്രോഗ്രാമിന്റെ പേരാമ്പ്ര സബ്ജില്ല സെന്റര്‍ ഉദ്ഘാടനം പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ശശി നിര്‍വ്വഹിച്ചു.

പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ റിട്ടയേര്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റ് പി.കെ മോഹനന്‍ അധ്യക്ഷതവഹിച്ചു. വി. ഇ.പി കോര്‍ കമ്മറ്റി അംഗം എസ് വി ശ്രീജന്‍ പരിശിലന പദ്ധതി വിശദീകരിച്ചു.

ഇ പ്രദീപ് കുമാര്‍, കെ.കെ ഷാജു കുമാര്‍, പി. സുധാകരന്‍, സെന്റര്‍ കോഡിനേറ്റര്‍ എം ബി ബേബി ശൈലേഷ്, പി.കെ അജയന്‍ എന്നിവര്‍ സംസാരിച്ചു. ബൈജു ആയടത്തില്‍ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/220050/waghadananda-edu-project-inaugurated-perambra-centre)