---
title: "യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ആക്രമണത്തിനെതിരെ ഉള്ളിയേരിയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി"
english_title: "A protest rally was held in Ulliyeri against the attack on the Youth Congress leaders"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22007/a-protest-rally-was-held-in-ulliyeri-against-the-attack-on-the-youth-congress-leaders"
published_at: "2022-01-21T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea9448bcaf9_0000 WATERMARK.jpg"
keywords: []
---

# യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ആക്രമണത്തിനെതിരെ ഉള്ളിയേരിയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

> **Lead Summary:** ** ഉള്ളിയേരി: **യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ആക്രമണത്തിനെതിരെ ഉള്ളിയേരിയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, കണ്ണൂര്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സുദീപ് ജയിംസ് എന്നിവര്‍ക്ക് നേരെയും കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിനെതിരെയുമാണ് പ്രതിഷേധ പ്രകടനവും യോഗവും നടത്തിയത്.

## Article Content

** ഉള്ളിയേരി: **യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ആക്രമണത്തിനെതിരെ ഉള്ളിയേരിയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, കണ്ണൂര്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സുദീപ് ജയിംസ് എന്നിവര്‍ക്ക് നേരെയും കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിനെതിരെയുമാണ് പ്രതിഷേധ പ്രകടനവും യോഗവും നടത്തിയത്.

യൂത്ത് കോണ്‍ഗ്രസ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. യോഗം യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അഭിജിത്ത് ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. നാസ് മാമ്പൊയില്‍ അധ്യക്ഷത വഹിച്ചു.

വി.പി. സുവീന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അഭിന കുന്നോത്ത്, നിര്‍മ്മല്‍ അത്തോളി, ഷമീന്‍ പുളിക്കൂല്‍, അന്‍വര്‍ ചിറക്കല്‍ എന്നിവര്‍ സംസാരിച്ചു. അനഫി ഒള്ളൂര്‍, മഹേഷ് കൊയക്കാട്, സഫ്ദര്‍ ഹാഷ്മി, ഡെറിക്‌സന്‍ മനാട്, ഷമീര്‍ ചൂതാമ്പത്ത്, റഫീഖ് പൊയിലുങ്കതാഴെ, ആര്‍ജ്ജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22007/a-protest-rally-was-held-in-ulliyeri-against-the-attack-on-the-youth-congress-leaders)