---
title: "മൊകേരിഗവ: കോളേജ് പൂര്‍വ്വ  വിദ്യാര്‍ത്ഥി മഹാ സംഗമം നടന്നു"
english_title: " Makeri Govt. College Alumni Mahasammelan held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/220137/makeri-govt-college-alumni-mahasammelan-held"
published_at: "2024-07-15T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694f3d007fb5_thirike.jpg"
keywords: []
---

# മൊകേരിഗവ: കോളേജ് പൂര്‍വ്വ  വിദ്യാര്‍ത്ഥി മഹാ സംഗമം നടന്നു

> **Lead Summary:** **കുറ്റ്യാടി:** ഇന്നലെകളിലെ ഓര്‍മ്മകള്‍ മറവിക്ക് വിട്ടുകൊടുക്കാതെ നമ്മളില്‍ എന്നും ഉണ്ടാവണമെന്ന് യുവ മാധ്യമ പ്രവര്‍ത്തകന്‍ പി.വി കുട്ടന്‍ പറഞ്ഞു.

## Article Content

**കുറ്റ്യാടി:** ഇന്നലെകളിലെ ഓര്‍മ്മകള്‍ മറവിക്ക് വിട്ടുകൊടുക്കാതെ നമ്മളില്‍ എന്നും ഉണ്ടാവണമെന്ന് യുവ മാധ്യമ പ്രവര്‍ത്തകന്‍ പി.വി കുട്ടന്‍ പറഞ്ഞു.

മൊകേരി ഗവ: കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാ സംഗമം'തിരികെ 24 ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് അഡ്വ: മനോജ് അരൂര്‍ അധ്യക്ഷനായി. കവി ശ്രീനി എടച്ചേരി മുഖ്യാതിഥിയായി. സെക്രട്ടറി പി.പി ദിനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പ്രിന്‍സിപ്പാള്‍ പ്രൊഫ: കെ.കെ അഷ്‌റഫ് ,കെ.രാജന്‍, പി.ഹസ്സന്‍കുട്ടി, ഡോ: അരുണ്‍ലാല്‍, ശ്രീനിവാസന്‍ തൂണേരി ,മുജീബ് കൊടക്കല്‍, വി.കെ രഘു പ്രസാദ്, ദേവാനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരവാഹികള്‍ വി.കെ രഘു പ്രസാദ് പ്രസിഡന്റ് പി.എം യൂസഫ്, പി.സി ലിനീഷ് കുമാര്‍, എന്‍.ടി രജിഷ വൈസ് പ്രസിഡന്റ്അഡ്വ: മനോജ് അരൂര്‍ സെക്രട്ടറി മുജീബ് കൊടക്കല്‍, കെ.പി മോഹനന്‍, ജോയിന്റ് സെക്രട്ടറി കെ ജിഷ്ണു ട്രഷറര്‍ പി.പി ദിനേശന്‍  എന്നിവർ പങ്കെടുത്തു. മൊകേരി ഗവ: കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസംഗമം യുവ മാധ്യമ പ്രവര്‍ത്തകന്‍ പി.വി കുട്ടന്‍ ഉദ്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/220137/makeri-govt-college-alumni-mahasammelan-held)