---
title: "ശില്പം അനാച്ഛാദനം ചെയ്തു"
english_title: " The sculpture has been unveiled "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/220150/the-sculpture-has-been-unveiled"
published_at: "2024-07-15T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694fb169a0d7_shila.jpg"
keywords: []
---

# ശില്പം അനാച്ഛാദനം ചെയ്തു

> **Lead Summary:** സേവ് ചാരിറ്റബ്ള്‍ ട്രസ്റ്റില്‍ മുന്‍ ചെയര്‍മാന്‍ കെ.ടി വിശ്വനാഥന്‍നായര്‍ നിര്‍മിച്ച ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ ശില്പം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് അനാച്ഛാദനം ചെയ്തു.

## Article Content

സേവ് ചാരിറ്റബ്ള്‍ ട്രസ്റ്റില്‍ മുന്‍ ചെയര്‍മാന്‍ കെ.ടി വിശ്വനാഥന്‍നായര്‍ നിര്‍മിച്ച ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ ശില്പം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് അനാച്ഛാദനം ചെയ്തു.

**പേരാമ്പ്ര:** പേരാമ്പ്ര ഹൈസ്‌കൂള്‍ മുന്‍ പ്രധാനാദ്ധ്യാപികയും വിശ്വനാഥന്‍ നായരുടെ സഹധര്‍മിണിയുമായ വി. ശാന്തകുമാരി ടീച്ചര്‍ സംസാരിച്ചു.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ. കെ പ്രേമന്‍,  റസ്മിന തങ്കേക്കണ്ടി , ശ്രീലജ തുടങ്ങിയവരും സേവ് പ്രതിനിധികളായ . ജി.കെ ബാബുരാജ് , വി.പി ശശിധരന്‍, നാരായണന്‍ കുന്നുമ്മല്‍ എന്നിവരും പങ്കെടുത്തു സംസാരിച്ചു.  ചടങ്ങിന് ശേഷം വിവിധ സ്‌ക്കൂളിലെ കുട്ടികള്‍ പങ്കെടുത്ത ഒരു ചിത്രരചനാമത്സരവും നടന്നു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/220150/the-sculpture-has-been-unveiled)