---
title: "പൊലീസിലെ അംഗബലം കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണം;  കെപിഒഎ കോഴിക്കോട് റൂറല്‍ ജില്ല സമ്മേളനം"
english_title: "The strength of the police should be increased from time to time;      KPOA Kozhikode Rural District Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/220157/the-strength-of-the-police-should-be-increased-from-time-to-time-kpoa-kozhikode-rural-district-conference"
published_at: "2024-07-15T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669501aa5321f_police.jpg"
keywords: []
---

# പൊലീസിലെ അംഗബലം കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണം;  കെപിഒഎ കോഴിക്കോട് റൂറല്‍ ജില്ല സമ്മേളനം

> **Lead Summary:** **മേപ്പയ്യൂര്‍ :** കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ 34 ാം ജില്ല സമ്മേളനം പയ്യോളി ഇരിങ്ങലില്‍ വെച്ച് നടന്നു.

## Article Content

**മേപ്പയ്യൂര്‍ :** കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ 34 ാം ജില്ല സമ്മേളനം പയ്യോളി ഇരിങ്ങലില്‍ വെച്ച് നടന്നു.

പൊലീസിലെ അംഗബലം കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണമെന്നും, പുതിയ പദ്ധതികളും പുതിയ പൊലീസ് സ്റ്റേഷനും പ്രഖ്യാപിക്കുമ്പോള്‍ ആവശ്യമായ തസ്തിക അനുവദിക്കണമെന്നും, എട്ട് മണിക്കൂര്‍ ഡ്യൂട്ടി സമ്പ്രദായം ശാസ്ത്രീയവും പ്രായോഗികമായും പൊലീസിലെ എല്ലാ വിഭാഗത്തിനും ഗുണം വരുന്ന നിലയിലും നടപ്പിലാക്കണമെന്നും, കുറ്റാന്വേഷണവും ക്രമസമാധാന പാലനവും ഫലപ്രദമായി വേര്‍തിരിയ്ക്കണമെന്നും, എല്ലാ വിഭാഗം പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആഴ്ചയില്‍ ഒരു അവധി അനുവദിക്കണമെന്നും ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഇരിങ്ങല്‍ ഗ്രീന്‍ ഓക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമ്മേളനം റൂറല്‍ ജില്ല പൊലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് എം.ആര്‍ ബിജു അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം എ.ടി. സിന്ധു അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ഡിവൈഎസ്പിമാരായ എ.പി. ചന്ദ്രന്‍, പി. പ്രമോദ്, കെ.സി. സുഭാഷ് ബാബു, കെപിഒഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി രമേശന്‍ വെളോറ, കെപിഎ സംസ്ഥാന ട്രഷറര്‍ ജി.പി. അഭിജിത്ത്, കെപിഒഎ ജില്ല സെക്രട്ടറി സി. പ്രദീപ് കുമാര്‍, കെപിഎ ജില്ല സെക്രട്ടറി പി. സുഖിലേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

കെപിഒഎ സംസ്ഥാന ജനറല്‍ സ്രെകട്ടറി സി.ആര്‍. ബിജു സംസ്ഥാന കമ്മിറ്റി റിേപ്പാര്‍ട്ടും കെപിഒഎ ജില്ല സെക്രട്ടറി പി. മുഹമ്മദ് ജില്ല റിപ്പോര്‍ട്ടും ജില്ല ട്രഷറര്‍ സി. ഗഫൂര്‍ വരവ് ചെലവ് കണക്കും ജില്ല എക്സിക്യൂട്ടീവ് അംഗം സി.വി. സുഗുണ പൊതു പ്രമേയവും പ്രമേയ കമ്മിറ്റി കണ്‍വീനര്‍ പി. പത്മകുമാര്‍ പ്രമേയങ്ങളും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ രഞ്ജിഷ് മൊയിലോത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് സ്വാഗത സംഘം കണ്‍വീനര്‍ എന്‍.എന്‍.എം. റസാഖ് നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/220157/the-strength-of-the-police-should-be-increased-from-time-to-time-kpoa-kozhikode-rural-district-conference)