---
title: "മരം മുറിഞ്ഞു വീണ് വന്‍ നാശനഷ്ടം"
english_title: "The tree fell and caused huge damage at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/220358/the-tree-fell-and-caused-huge-damage-at-perambra"
published_at: "2024-07-16T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66961c382a738_1672024.jpg"
keywords: []
---

# മരം മുറിഞ്ഞു വീണ് വന്‍ നാശനഷ്ടം

> **Lead Summary:** ** പേരാമ്പ്ര:** കനത്ത മഴ, പേരാമ്പ്ര മേഖലയില്‍ വന്‍ നാശനഷ്ടം. നൊച്ചാട് ആയുര്‍വേദ ആശുപത്രി റോഡില്‍ മരം മുറിഞ്ഞു വീഴുകയായിരുന്നു.വൈദ്യുതി പോസ്റ്റുകളും ലൈനും തകര്‍ന്നു വീഴുകയും വീടുകള്‍ക്ക് ഉള്‍പ്പെടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. പാറച്ചോട്ടില്‍ കുഞ്ഞിമൊയ്തിയുടെ വീടിന് മുകളിലേക്ക് മരം വീഴുകയും വീടിന്റെ കവാടം പൂര്‍ണമായി തകരുകയും ചെയ്തു. പ്രദേശത്ത് വൈദ്യുതി ബന്ധം പൂര്‍ണമായി ഇല്ലാതായി. കെഎസ്ഇബി അധികൃതര്‍ സ്ഥലത്ത് എത്തിയെങ്കിലും മഴ കാരണം മടങ്ങുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്നാണ് മരം മുറിച്ചു മാറ്റിയത്. വൈദ്യുതി പോസ്റ്റ് എടുത്തുമാറ്റാന്‍ കഴിയാത്തതിനാല്‍ ആശുപത്രിയിലേക്കുള്ള ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ട നിലയിലായിരുന്നു.

## Article Content

** പേരാമ്പ്ര:** കനത്ത മഴ, പേരാമ്പ്ര മേഖലയില്‍ വന്‍ നാശനഷ്ടം. നൊച്ചാട് ആയുര്‍വേദ ആശുപത്രി റോഡില്‍ മരം മുറിഞ്ഞു വീഴുകയായിരുന്നു.വൈദ്യുതി പോസ്റ്റുകളും ലൈനും തകര്‍ന്നു വീഴുകയും വീടുകള്‍ക്ക് ഉള്‍പ്പെടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. പാറച്ചോട്ടില്‍ കുഞ്ഞിമൊയ്തിയുടെ വീടിന് മുകളിലേക്ക് മരം വീഴുകയും വീടിന്റെ കവാടം പൂര്‍ണമായി തകരുകയും ചെയ്തു. പ്രദേശത്ത് വൈദ്യുതി ബന്ധം പൂര്‍ണമായി ഇല്ലാതായി. കെഎസ്ഇബി അധികൃതര്‍ സ്ഥലത്ത് എത്തിയെങ്കിലും മഴ കാരണം മടങ്ങുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്നാണ് മരം മുറിച്ചു മാറ്റിയത്. വൈദ്യുതി പോസ്റ്റ് എടുത്തുമാറ്റാന്‍ കഴിയാത്തതിനാല്‍ ആശുപത്രിയിലേക്കുള്ള ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ട നിലയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/220358/the-tree-fell-and-caused-huge-damage-at-perambra)