---
title: "ഗ്രന്ഥശാലക്ക് സമീപം കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്  നീക്കണമെന്ന് ഗ്രന്ഥശാല ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു"
english_title: "The library's general body meeting demanded that the plastic stacked near the library be removed."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/220482/the-librarys-general-body-meeting-demanded-that-the-plastic-stacked-near-the-library-be-removed"
published_at: "2024-07-16T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66967c0e0eea7_waste.jpg"
keywords: []
---

# ഗ്രന്ഥശാലക്ക് സമീപം കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്  നീക്കണമെന്ന് ഗ്രന്ഥശാല ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു

> **Lead Summary:** **കട്ടിയങ്ങാട്:** ഗ്രന്ഥശാലക്ക് സമീപം മാസങ്ങളായി കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കണമെന്ന് നവീന ഗ്രന്ഥശാല ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

## Article Content

**കട്ടിയങ്ങാട്:** ഗ്രന്ഥശാലക്ക് സമീപം മാസങ്ങളായി കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കണമെന്ന് നവീന ഗ്രന്ഥശാല ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

കട്ടിയങ്ങാട് പെരുവണ്ണാമൂഴി റോഡരികില്‍ മുറിച്ചിട്ടിരിക്കുന്ന മരത്തടികള്‍ നീക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഇ വിജയരാഘവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.ജി രാമനാരായണന്‍,സുരേന്ദ്രന്‍ മുന്നൂറ്റന്‍ കണ്ടി, എം.ജയാനന്ദന്‍, ശ്രീധരന്‍ പട്ടാണിപ്പാറ, വി.പി ഇബ്രാഹിം, വി.എന്‍ വിജയന്‍, കെ.പി.രഞ്ജിത്ത്, പി.സി ജിതേഷ് എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ടി.ഇ പ്രഭാകരന്‍ പ്രസിഡണ്ട് കെ.കെ ലീല വൈസ് പ്രസിഡണ്ട്, കെ.ബി താര,സെക്രട്ടറി ഷാജന്‍ മാത്യു എന്നിവരെ യോഗം തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/220482/the-librarys-general-body-meeting-demanded-that-the-plastic-stacked-near-the-library-be-removed)