---
title: " മൊയില്യാട്ട് ദാമോദരന്‍ നായര്‍ സോഷ്യല്‍ വെല്‍ഫെയര്‍  ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് നിര്‍മ്മാണ ഉദ്ഘാടനം നടന്നു"
english_title: " Construction of Moilyatt Damodaran Nair Social Welfare Charitable Trust Office Inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/220490/construction-of-moilyatt-damodaran-nair-social-welfare-charitable-trust-office-inaugurated"
published_at: "2024-07-16T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6696848aae934_kasera.jpg"
keywords: []
---

#  മൊയില്യാട്ട് ദാമോദരന്‍ നായര്‍ സോഷ്യല്‍ വെല്‍ഫെയര്‍  ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് നിര്‍മ്മാണ ഉദ്ഘാടനം നടന്നു

> **Lead Summary:** **കോഴിക്കോട്:** മൂടാടി മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് മെമ്പറും സാമൂഹ്യ രാഷ്ട്രീയ രംഗത്ത് അതുല്യസ്ഥാനം നേടിയ മഹത് വ്യക്തിയു മായിരുന്ന മൊയില്യാട്ട് ദാമോദരന്‍ നായരുടെ ദീപ്ത സ്മരണകള്‍ നിലനിര്‍ത്തുന്നതിനും അദ്ദേഹം മുന്നോട്ടു വെച്ച സാമൂഹ്യ സേവനവും കാരുണ്യ പ്രവര്‍ത്തനവും ഏറ്റെടുത്ത് നടത്തുന്നതിനും വേണ്ടി രൂപീകരിച്ച മൊയില്യാട്ട് ദാമോദരന്‍ നായര്‍ സോഷ്യല്‍ വെല്‍ഫെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് വേണ്ടി ഹില്‍ബസാറിന്റെ ഹൃദയഭാഗത്ത് നിര്‍മ്മിക്കുന്ന ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന്റെ പ്രവൃത്തി ഉദ്ഘാടന കര്‍മ്മം അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശ്രീമതി കമലാക്ഷി അമ്മ നിര്‍വഹിച്ചു.

## Article Content

**കോഴിക്കോട്:** മൂടാടി മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് മെമ്പറും സാമൂഹ്യ രാഷ്ട്രീയ രംഗത്ത് അതുല്യസ്ഥാനം നേടിയ മഹത് വ്യക്തിയു മായിരുന്ന മൊയില്യാട്ട് ദാമോദരന്‍ നായരുടെ ദീപ്ത സ്മരണകള്‍ നിലനിര്‍ത്തുന്നതിനും അദ്ദേഹം മുന്നോട്ടു വെച്ച സാമൂഹ്യ സേവനവും കാരുണ്യ പ്രവര്‍ത്തനവും ഏറ്റെടുത്ത് നടത്തുന്നതിനും വേണ്ടി രൂപീകരിച്ച മൊയില്യാട്ട് ദാമോദരന്‍ നായര്‍ സോഷ്യല്‍ വെല്‍ഫെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് വേണ്ടി ഹില്‍ബസാറിന്റെ ഹൃദയഭാഗത്ത് നിര്‍മ്മിക്കുന്ന ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന്റെ പ്രവൃത്തി ഉദ്ഘാടന കര്‍മ്മം അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശ്രീമതി കമലാക്ഷി അമ്മ നിര്‍വഹിച്ചു.

ചടങ്ങില്‍ മാനേജിംഗ് ട്രസ്റ്റി രാജന്‍ ചേനോത്ത് , വൈസ് ചെയര്‍മാന്‍മാരായ കാളിയേരി മൊയ്തു, പുഷ്പാലയം അശോകന്‍ സെക്രട്ടറി മോഹന്‍ദാസ് മാസ്റ്റര്‍ കെ. ടി,ജോയിന്റ് സെക്രട്ടറിമാരായ മുകുന്ദന്‍ ചന്ദ്രകാന്തം, വീകുറ്റിയില്‍ രവി മാസ്റ്റര്‍, ഖജാന്‍ജി എടക്കുടി സുരേഷ് ബാബു മാസ്റ്റര്‍,ഡിസിസി ജനറല്‍ സെക്രട്ടറി വി.പി. ഭാസ്‌കരന്‍, മണ്ഡലം പ്രസിഡണ്ടും ട്രസ്റ്റ് മെമ്പറുമായ രാമകൃഷ്ണന്‍ കിഴക്കയില്‍, രൂപേഷ് കൂടത്തില്‍ ,വാര്‍ഡ് മെമ്പര്‍മാരായ അഡ്വക്കേറ്റ് ഷഹീര്‍ എം.കെ.,ലതിക പുതുക്കുടി, കുടുംബ അംഗങ്ങള്‍,ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍മാരായ ടിഎന്‍എസ് ബാബു,ഷിജിന കേളോത്ത്, ശശി ആര്‍, സുരേഷ് ബാബു കെ വി എന്നിവര്‍സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/220490/construction-of-moilyatt-damodaran-nair-social-welfare-charitable-trust-office-inaugurated)