---
title: "സഹകരണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു"
english_title: "Co-operative training class organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/220498/co-operative-training-class-organized"
published_at: "2024-07-16T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66968aa2f2daa_sahakaranam_2.jpg"
keywords: []
---

# സഹകരണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര : ** പേരാമ്പ്ര അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സഹകരണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്രയിലെയും പരിസരങ്ങളിലെയും വിവിധ സഹക രണ സംഘങ്ങളിലെ ജീവനക്കാര്‍ക്കായാണ് ക്ലാസ് സംഘടിപ്പിച്ചത്.

## Article Content

** പേരാമ്പ്ര : ** പേരാമ്പ്ര അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സഹകരണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്രയിലെയും പരിസരങ്ങളിലെയും വിവിധ സഹക രണ സംഘങ്ങളിലെ ജീവനക്കാര്‍ക്കായാണ് ക്ലാസ് സംഘടിപ്പിച്ചത്.

സഹകരണ സംഘങ്ങള്‍ക്കുള്ള ഫണ്ട് മാനേജ്‌മെന്റ് , റിക്കവറി പ്രവര്‍ ത്തനം എന്നിവയേക്കുറിച്ചാണ് പ്രധാനമായും പരിശീലന ക്ലാസ്. പരിശീലന പരിപാടിയോടനുബന്ധിച്ച് സഹനടനുള്ള പ്രൊഫ. നരേന്ദ്രപ്രസാദ് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡ് നേടിയ പേരാമ്പ പട്ടണത്തിലെ ഓട്ടോ ഡ്രൈവറുമായ എം.എം അഭിനേഷിനെ ആദരിച്ചു. സൊസൈറ്റി വൈസ് പ്രസിഡന്റ് അലങ്കാര്‍ ഭാസ്‌കരന്‍ അധ്യ ക്ഷത വഹിച്ചു.

പരിപാടി ഉദ്ഘാടനം ചെയ്ത സംഘം പ്രസിഡന്റ് രവീന്ദ്രന്‍ കേളോത്ത് അഭിനേഷിനെ പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. സഹകരണ വകുപ്പ് അസിസ്റ്റന്റ് ഓഡിറ്റര്‍ യുപി സുബീഷ് ക്ലാസെടുത്തു. കെ.എം ശ്രീനിവാസന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.കെ. ബാലന്‍, ചിഞ്ചു അനീഷ് , ഡോ: സനല്‍കുമാര്‍, കെ.കെ സുജാത, വിപിന്‍ ദേവ് അരോക് ജി. വാല്യക്കോട്, എന്നിവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/220498/co-operative-training-class-organized)