---
title: "ജനപ്രതിനിധി റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി "
english_title: "The people's representative staged a sit-in on the road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22050/the-peoples-representative-staged-a-sit-in-on-the-road"
published_at: "2022-01-21T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eacd9da24e5_0000 WATERMARK.jpg"
keywords: []
---

# ജനപ്രതിനിധി റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ പെരുവണ്ണാമൂഴി വട്ടക്കയം ചെങ്കോട്ടക്കൊല്ലി റോഡ് പ്രവൃത്തി ഒരു വര്‍ഷമായിട്ടും പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ച് റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ പെരുവണ്ണാമൂഴി വട്ടക്കയം ചെങ്കോട്ടക്കൊല്ലി റോഡ് പ്രവൃത്തി ഒരു വര്‍ഷമായിട്ടും പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ച് റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി.

വാര്‍ഡ് അംഗം രാജേഷ് തറവട്ടത്താണ് സമരം നടത്തിയത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ 57 ലക്ഷം രൂപയാണ് ഫണ്ട് അനുവദിച്ചത് എന്നാല്‍ ഇനി ടാറിംഗ് പ്രവൃത്തിയാണ് നടക്കാനുള്ളത് അപ്പോഴേക്കും കരാറുകാരന്‍ മുങ്ങിയെന്നാണ് ഇവര്‍ പറയുന്നത്.

റോഡ് പൂര്‍ണ്ണമായും തകര്‍ന്നതോടെ കാല്‍നടക്ക് പോലും പറ്റാത്തെ, വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിയ സാഹചര്യത്തിലാണ് പ്രദേശവാസികളും വാര്‍ഡ് അംഗവും സമരം ചെയ്തത്. കരാറുകാരന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്.

പഞ്ചായത്ത് എഇ തിങ്കളാഴ്ച പ്രവൃത്തി തുടങ്ങും എന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ച്, അല്ലാത്ത പക്ഷം സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. മുന്‍ അംഗം ജെയിംസ് മാത്യു കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്തു. ജോര്‍ജ്ജ് കുംബ്ലാനി, സുഭാഷ് തെങ്ങു പള്ളി, പോള്‍ കുംബ്‌ളാനി, ഫിന്‍സി, ഷിനുവടക്കേടത്ത്, അലക്‌സ്, സില്‍ജോ പാഴുകുന്നേല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22050/the-peoples-representative-staged-a-sit-in-on-the-road)