---
title: "കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു"
english_title: "Well collapses due to heavy rain"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/220506/well-collapses-due-to-heavy-rain"
published_at: "2024-07-16T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6696926ad4337_kinar.jpg"
keywords: []
---

# കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു

> **Lead Summary:** കാരയാട് : അരിക്കുളം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ കിണറുള്ളകണ്ടി കെ. കെ രവീന്ദ്രന്റെ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാണു.

## Article Content

കാരയാട് : അരിക്കുളം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ കിണറുള്ളകണ്ടി കെ. കെ രവീന്ദ്രന്റെ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാണു.

ആള്‍മറയുള്ള കിണറാണ് ശക്തമായ മഴയെ തുടര്‍ന്ന് ഇടിഞ്ഞുതാണ് പൂര്‍ണ്ണമായും ഉപയോഗശൂന്യമായത്.

ഇന്നലെ രാവിലെ 8.30 ന് ആണ് സംഭവം. മോട്ടോറും കിണറ്റില്‍ പതിച്ചു. 5 ലക്ഷം രൂപയുടെ നഷ്ടംകണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/220506/well-collapses-due-to-heavy-rain)