---
title: " ആര്‍.എം രാഘവനെ അനുസ്മരിച്ചു"
english_title: " R.M. Raghavan remembered"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/220522/rm-raghavan-remembered"
published_at: "2024-07-16T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66969c24dd992_ldf.jpg"
keywords: []
---

#  ആര്‍.എം രാഘവനെ അനുസ്മരിച്ചു

> **Lead Summary:** **നൊച്ചാട്: **നൊച്ചാട് പഞ്ചായത്തില്‍ കമ്യൂണിസ്റ്റ് - കര്‍ഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപടുക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച ആര്‍ എം രാഘവന്റെ പത്താം ചരമവാര്‍ഷികദിനമാചരിച്ചു.

## Article Content

**നൊച്ചാട്: **നൊച്ചാട് പഞ്ചായത്തില്‍ കമ്യൂണിസ്റ്റ് - കര്‍ഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപടുക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച ആര്‍ എം രാഘവന്റെ പത്താം ചരമവാര്‍ഷികദിനമാചരിച്ചു.

കാലത്ത് സ്മൃതികുടീരത്തില്‍ സി പി ഐ എം ഏരിയാ കമ്മറ്റി അംഗം കെ.കെ രാജന്‍ പതാക ഉയര്‍ത്തി തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു.

ഡി.എം രജി അദ്ധ്യക്ഷത വഹിച്ചു.  എടവന സുരേന്ദ്രന്‍, സി മുഹമ്മദ്, പി.എം രതീഷ്, പി.എം രജീഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/220522/rm-raghavan-remembered)