---
title: "അരിക്കുളത്ത് വന്‍ വ്യാജ മദ്യവേട്ട; 100 ലിറ്റര്‍ വാറ്റ് ചാരായം പിടികൂടി "
english_title: "Big fake liquor hunt in Arikulam; 100 liters of vat of liquor seized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22061/big-fake-liquor-hunt-in-arikulam-100-liters-of-vat-of-liquor-seized"
published_at: "2022-01-21T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eae14b94a4d_0000 WATERMARK.jpg"
keywords: []
---

# അരിക്കുളത്ത് വന്‍ വ്യാജ മദ്യവേട്ട; 100 ലിറ്റര്‍ വാറ്റ് ചാരായം പിടികൂടി 

> **Lead Summary:** **കൊയിലാണ്ടി: **അരിക്കുളത്ത് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും കോഴിക്കോട് ഇന്റലിജന്‍സ് ബ്യുറോയും സംയുക്തമായി നടത്തിയ പരിശോധനയില്‍ വാറ്റും വാറ്റ് ഉപകരണങ്ങളും പിടികൂടി.

## Article Content

**കൊയിലാണ്ടി: **അരിക്കുളത്ത് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും കോഴിക്കോട് ഇന്റലിജന്‍സ് ബ്യുറോയും സംയുക്തമായി നടത്തിയ പരിശോധനയില്‍ വാറ്റും വാറ്റ് ഉപകരണങ്ങളും പിടികൂടി.

വീട്ട് പറമ്പില്‍ സൂക്ഷിച്ച 100 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് വാറ്റ് നശിപ്പിക്കുകയും വാറ്റ് ഉപകരണങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചക്കാണ് റെയ്ഡ് നടന്നത്.

കൊയിലാണ്ടി അരിക്കുളം കുതിരക്കുട താഴെ പെരുത്തുരുത്തി ബിജുവിന്റെ വീട്ടു പറമ്പില്‍ നിന്നാണ് വില്പനക്കായി തയ്യാറാക്കിയ 100 ലിറ്റര്‍ വ്യാജവാറ്റ് പിടികൂടിയത്.

വാഷ് നശിപ്പിക്കുകയും ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പരിശോധനക്ക് പ്രിവന്റീവ് ഓഫീസര്‍ പി.കെ. സബീറലി, ഗ്രേഡ് പിഒ കെ.സി. അമ്മദ്, സിഇഒ മാരായ വിജിനീഷ്, ഷബീര്‍, എസ്.ജെ. അനൂപ് കുമാര്‍, ഡ്രൈവര്‍ ദിനേശ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22061/big-fake-liquor-hunt-in-arikulam-100-liters-of-vat-of-liquor-seized)