---
title: "പേരാമ്പ്ര പട്ടണത്തില്‍ തെരുവ് നായയുടെ അക്രമണം; നിരവധി പേര്‍ക്ക് പരിക്ക് "
english_title: "Stray dog ​​attack in Perampra town; Many people were injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/220631/stray-dog-attack-in-perampra-town-many-people-were-injured"
published_at: "2024-07-17T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66976da33d7a7_dog.JPG"
keywords: []
---

# പേരാമ്പ്ര പട്ടണത്തില്‍ തെരുവ് നായയുടെ അക്രമണം; നിരവധി പേര്‍ക്ക് പരിക്ക് 

> **Lead Summary:** പേരാമ്പ്ര : പേരാമ്പ്ര പട്ടണത്തില്‍ ഇന്ന് കാലത്ത് തെരുവ് നായയുടെ അക്രമണം. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഗ്രാന്റ് ഹൗസ് പരിസരം ബസ്സ്റ്റാന്റ് എന്നിവിടങ്ങളിലാണ് നായ ആളുകളെ അക്രമിച്ചത്.

## Article Content

പേരാമ്പ്ര : പേരാമ്പ്ര പട്ടണത്തില്‍ ഇന്ന് കാലത്ത് തെരുവ് നായയുടെ അക്രമണം. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഗ്രാന്റ് ഹൗസ് പരിസരം ബസ്സ്റ്റാന്റ് എന്നിവിടങ്ങളിലാണ് നായ ആളുകളെ അക്രമിച്ചത്.

നായയുടെ കടിയേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം, സാരമായി പരിക്കറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

രാജൻ (55)  പള്ളിയറയിൽ പേരാമ്പ്ര, പ്രവീൺ ( 53) ആലോക്കുട്ടത്തിൽ പേരാമ്പ്ര, വിനോദൻ (48) കാപ്പുമ്മൽ പൈതോത്ത് പേരാമ്പ്ര എന്നിവരാണ് നായയുടെ അക്രമത്തിൽ പരുക്കേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയത്. ഇതിൽ സാരമായി കടിയേറ്റ പ്രവീണിനെയും വിനോദിനെയുമാണ് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയത്.

പേരാമ്പ്രയിലെ വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയാണ് വിനോദ്്. ഇന്ന് കാലത്ത് ഗ്രാന്റ് ഹൗസിന് സമീപം മെയിന്‍ റോഡില്‍ വെച്ചാണ് ഇയാള്‍ക്ക് നായയുടെ കടിയേറ്റത്. പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലെ ജീവനക്കാരനായ പ്രവീണിന് ബസ് സ്റ്റാന്റില്‍ വെച്ചാണ് കടിയേറ്റത്. കാലത്ത് ജോലി കഴിഞ്ഞ് പോവുന്നതിനിടയില്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി എത്തിയതായിരുന്നു പ്രവീണ്‍. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/220631/stray-dog-attack-in-perampra-town-many-people-were-injured)