---
title: "കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ നാളെ സ്വകാര്യ ബസ് പണിമുടക്ക്"
english_title: "Private bus strike on Kuttyadi Kozhikode route tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/220634/private-bus-strike-on-kuttyadi-kozhikode-route-tomorrow"
published_at: "2024-07-17T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ നാളെ സ്വകാര്യ ബസ് പണിമുടക്ക്

> **Lead Summary:** ** പേരാമ്പ്ര: **നാളെ കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ സൂചന പണിമുടക്ക് നടത്തുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഗതാഗത തടസ്സത്തിന് കാര്യമായ മറ്റ് കാര്യങ്ങള്‍ക്കും പരിഹാരം ഉണ്ടാവണമെന്നും ആവശ്യപ്പെട്ടാണ് പ്രൈവറ്റ് ബസ്സ് & ഹെവിമോട്ടോര്‍ മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ന്റെ നേതൃത്വത്തില്‍ സൂചന പണിമുടക്ക് നടത്തുന്നത്.

## Article Content

** പേരാമ്പ്ര: **നാളെ കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ സൂചന പണിമുടക്ക് നടത്തുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഗതാഗത തടസ്സത്തിന് കാര്യമായ മറ്റ് കാര്യങ്ങള്‍ക്കും പരിഹാരം ഉണ്ടാവണമെന്നും ആവശ്യപ്പെട്ടാണ് പ്രൈവറ്റ് ബസ്സ് & ഹെവിമോട്ടോര്‍ മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ന്റെ നേതൃത്വത്തില്‍ സൂചന പണിമുടക്ക് നടത്തുന്നത്.

കോഴിക്കോട് - കുറ്റ്യാടി റൂട്ടിലെ ഉള്ള്യേരി മുതല്‍ അത്തോളി വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കുക. കുറ്റ്യാടി, പേരാമ്പ്ര, നടുവണ്ണൂര്‍, ഉള്ള്യേരി, അത്തോളി, അണ്ടിക്കോട്, പറമ്പത്ത് എന്നീ ടൗണുകളില്‍ ഇരുവശത്തുള്ള അനധികൃത പാര്‍ക്കിംഗ് നിരോധിക്കുക. തിരക്കുള്ള സമയങ്ങളില്‍ ടൗണില്‍ ഗതാഗതം തടസ്സപ്പെടുത്തി റോഡിന്റെ ഇരുവശങ്ങളിലും വെച്ചുള്ള ചരക്കിറക്കുകള്‍ നിയന്ത്രിക്കുക. വടക്കുമ്പാട്, ചാലിക്കര, വെള്ളിയൂര്‍ എന്നീ സ്ഥലങ്ങളില്‍ സ്‌കൂള്‍ വിടുന്ന സമയങ്ങളില്‍ പൊലീസിനെ നിയമിക്കുക. എന്നിവയാണ് സൂചനാ പണിമുടക്കിനായ് ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/220634/private-bus-strike-on-kuttyadi-kozhikode-route-tomorrow)