---
title: "വി.പി.കെ കൂത്താളിയുടെ നിര്യാണത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു"
english_title: "A memorial service was organized on the demise of VPK Koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/220695/a-memorial-service-was-organized-on-the-demise-of-vpk-koothali"
published_at: "2024-07-17T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697998feddcd_Untitled-1.jpg"
keywords: []
---

# വി.പി.കെ കൂത്താളിയുടെ നിര്യാണത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** ** കൂത്താളി: **കൂത്താളി മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.പി.കെ കൂത്താളിയുടെ നിര്യാണത്തില്‍ മഹാത്മാ ഗ്രാമോദയ ചാരിറ്റബിള്‍ ട്രെസ്റ്റ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

## Article Content

** കൂത്താളി: **കൂത്താളി മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.പി.കെ കൂത്താളിയുടെ നിര്യാണത്തില്‍ മഹാത്മാ ഗ്രാമോദയ ചാരിറ്റബിള്‍ ട്രെസ്റ്റ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു. പൊതുമണ്ഡലത്തിലും രാഷ്ട്രിയ രംഗത്തും നിസ്വാര്‍ത്ഥ പ്രവര്‍ത്തനം നടത്തിയ വ്യക്തിയായിരുന്നു കോണ്‍ഗ്രസ്സ് നേതാവായിരുന്ന വി.പി.കെ കൂത്താളിയെന്ന് കെ.കെ ബിന്ദു അഭിപ്രായപ്പെട്ടു.

ട്രെസ്റ്റ് ചെയര്‍മാന്‍ ഇ.ടി സത്യന്‍ അധ്യക്ഷ്യത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനൂപ് കുമാര്‍, മെമ്പര്‍ ശ്രീവിലാസ് വിനോയ്, മുനീര്‍ എരവത്ത്, കെ. നാരായണന്‍, ഉമ്മര്‍ തണ്ടോറ, പി.സി രാധാകൃഷ്ണന്‍, ടി.വി മുരളി, സി. പ്രേമന്‍, കെ.ടി. കുഞ്ഞമ്മദ്, ഗോകുല്‍ ദസ്, മഹിമ രാഘവന്‍ നായര്‍, പി.ടി കുമാരന്‍, സി.കെ ബാലന്‍, കെ.എം ഗോവിന്ദന്‍, എ.കെ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/220695/a-memorial-service-was-organized-on-the-demise-of-vpk-koothali)