---
title: "അവിടനല്ലൂര്‍ കടൂളി പാടശേഖര സമിതി നെല്‍കൃഷി ചെയ്ത മുഴുവന്‍ കര്‍ഷകര്‍ക്കും പടന്ന വിതരണം ചെയ്തു "
english_title: "Avidanalloor Kaduli Padashekhara Samithi distributed paddy to all the paddy cultivators"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22084/avidanalloor-kaduli-padashekhara-samithi-distributed-paddy-to-all-the-paddy-cultivators"
published_at: "2022-01-22T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eb8bd1e4b6a_0000 WATERMARK.jpg"
keywords: []
---

# അവിടനല്ലൂര്‍ കടൂളി പാടശേഖര സമിതി നെല്‍കൃഷി ചെയ്ത മുഴുവന്‍ കര്‍ഷകര്‍ക്കും പടന്ന വിതരണം ചെയ്തു 

> **Lead Summary:** ** കൂട്ടാലിട:** അവിടനല്ലൂര്‍ കടൂളി പാടശേഖര സമിതി നെല്‍കൃഷി ചെയ്ത മുഴുവന്‍ കര്‍ഷകര്‍ക്കും പടന്ന വിതരണം ചെയ്തു. കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് മുതിര്‍ന്ന കര്‍ഷക തൊഴിലാളി തറോല്‍ അച്ചുതന് പടന്ന നല്‍കി വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുരേഷ് കോപ്പാളി അധ്യക്ഷത വഹിച്ചു.

## Article Content

** കൂട്ടാലിട:** അവിടനല്ലൂര്‍ കടൂളി പാടശേഖര സമിതി നെല്‍കൃഷി ചെയ്ത മുഴുവന്‍ കര്‍ഷകര്‍ക്കും പടന്ന വിതരണം ചെയ്തു. കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് മുതിര്‍ന്ന കര്‍ഷക തൊഴിലാളി തറോല്‍ അച്ചുതന് പടന്ന നല്‍കി വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുരേഷ് കോപ്പാളി അധ്യക്ഷത വഹിച്ചു.

സമിതി സെക്രട്ടറി രാജന്‍ വെളുത്തടത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷൈന്‍, കൃഷി ഓഫീസര്‍ മുജീബ്, കൃഷി അസിസ്റ്റന്‍ന്റ് ഷൈമ, റിട്ട: പ്രധാനാധ്യാപകന്‍ യൂ.എം. സത്യന്‍ എന്നിവര്‍ സംസാരിച്ചു. നെല്ല് കൊയ്ത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കര്‍ഷകര്‍ ആവശ്യമുന്നയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22084/avidanalloor-kaduli-padashekhara-samithi-distributed-paddy-to-all-the-paddy-cultivators)