---
title: "ഉര്‍ദ്ദു അതിഥി അധ്യാപകര്‍ അഭിമുഖം നടത്തുന്നു "
english_title: "Urdu guest teachers are interviewed "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/220843/urdu-guest-teachers-are-interviewed"
published_at: "2024-07-18T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66987cfa170d1_urudu_teacher.jpg"
keywords: []
---

# ഉര്‍ദ്ദു അതിഥി അധ്യാപകര്‍ അഭിമുഖം നടത്തുന്നു 

> **Lead Summary:**  **കോഴിക്കോട്: **ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ 2024-25 അദ്ധ്യയന വര്‍ഷത്തേക്ക് ഉര്‍ദു വിഭാഗത്തിലേക്ക് അതിഥി അധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് ജൂലൈ 22 ഉച്ച രണ്ട് മണിക്ക് കോളേജ് ഓഫീസില്‍ അഭിമുഖം നടത്തുന്നു.

## Article Content

 **കോഴിക്കോട്: **ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ 2024-25 അദ്ധ്യയന വര്‍ഷത്തേക്ക് ഉര്‍ദു വിഭാഗത്തിലേക്ക് അതിഥി അധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് ജൂലൈ 22 ഉച്ച രണ്ട് മണിക്ക് കോളേജ് ഓഫീസില്‍ അഭിമുഖം നടത്തുന്നു.

ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പിജി, എംഎഡ്, നെറ്റ് എന്നിവയാണ് യോഗ്യത. പിഎച്ച്ഡി, എംഫില്‍ അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം പ്രിന്‍സിപ്പല്‍ മുന്‍പാകെ അഭിമുഖത്തിനായി എത്തണം.

അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ അതിഥി അധ്യാപക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ഫോണ്‍: 0495-2722792

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/220843/urdu-guest-teachers-are-interviewed)