---
title: "പരിശീലന പരിപാടികളിലേക്ക് പരിശീലകരെ തെരഞ്ഞെടുക്കുന്നു"
english_title: "Trainers are selected for training programs"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/220845/trainers-are-selected-for-training-programs"
published_at: "2024-07-18T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66987f61591c3_paeisheelakar.jpg"
keywords: []
---

# പരിശീലന പരിപാടികളിലേക്ക് പരിശീലകരെ തെരഞ്ഞെടുക്കുന്നു

> **Lead Summary:** **കോഴിക്കോട്:** വനിതാ-ശിശു വികസന വകുപ്പ്-മിഷന്‍ വാത്സല്യ-ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന ഒആര്‍സി പദ്ധതിയുടെ അധ്യയന വര്‍ഷത്തെ വിവിധ പരിശിലന പരിപാടികളിലേക്ക് പരിശീലകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.

## Article Content

**കോഴിക്കോട്:** വനിതാ-ശിശു വികസന വകുപ്പ്-മിഷന്‍ വാത്സല്യ-ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന ഒആര്‍സി പദ്ധതിയുടെ അധ്യയന വര്‍ഷത്തെ വിവിധ പരിശിലന പരിപാടികളിലേക്ക് പരിശീലകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.

യോഗ്യത: ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയിലെ പ്രവര്‍ത്തി പരിചയം, പരിശീലന മേഖലയിലെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ബിരുദവും രണ്ട് വര്‍ഷം കുട്ടികളുടെ മേഖലയിലെ പ്രവര്‍ത്തി പരിചയവും പരിശീലന മേഖലയിലെ പ്രവര്‍ത്തി പരിചയവും. ഓണറേറിയം കൈകാര്യം ചെയ്യുന്ന സെഷനുകള്‍ അനുസരിച്ചായിരിക്കും. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യമെടുത്തിയ പകര്‍ക്കും കൂടെ നല്‍കണം.

2024 ജനുവരി ഒന്നിന് അപേക്ഷകര്‍ക്ക് 40 വയസ് കവിയരുത്. ജില്ലാശിശു സംരക്ഷണ ഓഫീസ്, ബി ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍ കോഴിക്കോട് എന്ന വിലാസത്തില്‍ അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനയോ ജൂലൈ 30 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍:8157993534.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/220845/trainers-are-selected-for-training-programs)