---
title: "കുറ്റ്യാടി ടൗണ്‍ ജങ്ഷനിലെ വിളക്കുമരം മിനിലോറിയിടിച്ച് തകര്‍ന്നു "
english_title: "A lamppost at Kuttyadi town junction was hit by a minilorry and broken"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/220990/a-lamppost-at-kuttyadi-town-junction-was-hit-by-a-minilorry-and-broken"
published_at: "2024-07-18T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66990996e5b46_vilakkumaram.jpg"
keywords: []
---

# കുറ്റ്യാടി ടൗണ്‍ ജങ്ഷനിലെ വിളക്കുമരം മിനിലോറിയിടിച്ച് തകര്‍ന്നു 

> **Lead Summary:** **കുറ്റ്യാടി :** കുറ്റ്യാടി നഗരമധ്യത്തിലെ വിളക്കുമരം മിനിലോറിയിടിച്ച് തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. ആളപായമില്ല. കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് വരികയായിരുന്ന മില്‍മ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

**കുറ്റ്യാടി :** കുറ്റ്യാടി നഗരമധ്യത്തിലെ വിളക്കുമരം മിനിലോറിയിടിച്ച് തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. ആളപായമില്ല. കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് വരികയായിരുന്ന മില്‍മ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ഇടിയുടെ ആഘാതത്തില്‍ വിളക്കുമരം പൂര്‍ണമായി നിലംപതിച്ചു. വാഹനത്തിന്റെ ബ്രേക്ക് ഡൗണ്‍ ആയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കുറ്റ്യാടി പൊലീസും, ജനകീയ ദുരന്ത നിവാരണസേന ചെയര്‍മാന്‍ ബഷീര്‍ നരയന്‍ കോടന്‍, , ഒ.ടി കുഞ്ഞബ്ദുല്ല, തുടങ്ങിയവര്‍ സ്ഥലത്തെത്തി. ജെസിബി യുടെ സഹായത്താല്‍ ലോറിയും റൗണ്ട് ഓഫ് പോര്‍ട്ട് അവശിഷ്ടങ്ങളും റോഡില്‍ നിന്ന് മാറ്റി ഗതാഗതയോഗ്യമാക്കി മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/220990/a-lamppost-at-kuttyadi-town-junction-was-hit-by-a-minilorry-and-broken)