---
title: "സിനിമാ പഠന ശില്പശാല സംഘടിപ്പിച്ചു"
english_title: "A film study workshop was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/221034/a-film-study-workshop-was-organized"
published_at: "2024-07-18T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66993596e4f82_gvhss.jpg"
keywords: []
---

# സിനിമാ പഠന ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** കോഴിക്കോട്: മേലടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിച്ച ഏകദിന സിനിമാ പഠന ശില്പശാല മേപ്പയൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.

## Article Content

കോഴിക്കോട്: മേലടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിച്ച ഏകദിന സിനിമാ പഠന ശില്പശാല മേപ്പയൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.

ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ നാസര്‍ യു.കെ ഉദ്ഘാടനം ചെയ്തു. മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.പി ഹസീസ് അധ്യക്ഷത വഹിച്ചു. വിദ്യാരംഗം ജില്ല കോര്‍ഡിനേറ്റര്‍ ബിജു കാവില്‍, മേലടി ഉപജില്ല കോര്‍ഡിനേറ്റര്‍ രഞ്ജിഷ് ആവള, ഹെഡ്മാസ്റ്റര്‍ കെ.എം മുഹമ്മദ് , എച്ച്എം  ഫോറം കണ്‍വീനര്‍ സജീവന്‍ കുഞ്ഞോത്ത്, ദിനേശന്‍ പാഞ്ചേരി, ആര്‍.എം ശശി , കെ.എം പ്രഭ ,സാനു ലക്ഷ്മണ്‍ എന്നിവര്‍ സംസാരിച്ചു.

പ്രശസ്ത ഛായാഗ്രാഹകന്‍മാരായ എ മുഹമ്മദ് , ചന്തു മേപ്പയൂര്‍, തിരക്കഥ കൃത്തും സംവിധായകനുമായ മനീഷ് യാത്ര എന്നിവര്‍ ശില്പശാലനയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/221034/a-film-study-workshop-was-organized)