---
title: "മതിലിടിഞ്ഞ് റോഡിലേക്ക്; സ്‌കൂളിലേക്ക് പോയ കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക് "
english_title: "Down the wall to the road; Children who went to school escaped unhurt"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/221037/down-the-wall-to-the-road-children-who-went-to-school-escaped-unhurt"
published_at: "2024-07-18T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66993690aff07_kall.jpg"
keywords: []
---

# മതിലിടിഞ്ഞ് റോഡിലേക്ക്; സ്‌കൂളിലേക്ക് പോയ കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക് 

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മഴ കുറയാത്തതിനാല്‍ പലയിടങ്ങളിലും ദിവസങ്ങളായി വെള്ളക്കെട്ടാണ്. ഇന്ന് രാവിലെ കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ ജുമാ മസ്ജിദിന്റെ മതില്‍ കനത്ത മഴയില്‍ ഇടിഞ്ഞുവീണു.

## Article Content

**കണ്ണൂര്‍: **കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മഴ കുറയാത്തതിനാല്‍ പലയിടങ്ങളിലും ദിവസങ്ങളായി വെള്ളക്കെട്ടാണ്. ഇന്ന് രാവിലെ കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ ജുമാ മസ്ജിദിന്റെ മതില്‍ കനത്ത മഴയില്‍ ഇടിഞ്ഞുവീണു.

മദ്രസ വിട്ട് കുട്ടികള്‍ മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. അതിലെ വന്ന ഒരു സ്ത്രീ മതിലിടിയുന്നതിന്റെ ശബ്ദം കേട്ട് റോഡിന്റെ മറുവശത്തേക്ക് ഓടിയതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. എതിര്‍വശത്ത് നിന്നും വാഹനങ്ങള്‍ വരാത്തതും രക്ഷയായി.

മലയോര മേഖലയില്‍ കൃഷിക്കും വ്യാപകനാശമുണ്ടായി. ഇന്ന് ജില്ലയില്‍ റെഡ് അലര്‍ട്ട് മുന്നറിയിപ്പാണ്. മട്ടന്നൂര്‍ കൊട്ടാരം പെരിയാത്ത് റോഡിലേക്ക് വെള്ളം കയറി കാര്‍ പൂര്‍ണമായും മുങ്ങി.

കര്‍ണാടക രജിസ്‌ട്രേഷന്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. വെള്ളം കയറിയ റോഡിലൂടെ ഓടിച്ചുപോയതാണ് അപകടകാരണം. കാറിലുണ്ടായിരുന്ന രണ്ട് പേരും രക്ഷപ്പെട്ടു.

നാളെ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/221037/down-the-wall-to-the-road-children-who-went-to-school-escaped-unhurt)