---
title: "മുസ്ലിം യൂത്ത് ലീഗ് സാമൂഹ്യ സുരക്ഷാ പദ്ധതി; ചങ്ങരോത്ത് പഞ്ചായത്ത് തല സമര്‍പ്പണം "
english_title: "Muslim Youth League Social Security Scheme; Changaroth panchayat head submission"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22104/muslim-youth-league-social-security-scheme-changaroth-panchayat-head-submission"
published_at: "2022-01-22T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eb9867d9333_0000 WATERMARK.jpg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് സാമൂഹ്യ സുരക്ഷാ പദ്ധതി; ചങ്ങരോത്ത് പഞ്ചായത്ത് തല സമര്‍പ്പണം 

> **Lead Summary:** **പേരാമ്പ്ര: **മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തകര്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച സാമൂഹിക സുരക്ഷാ പദ്ധതിക്ക് ചങ്ങരോത്ത് പഞ്ചായത്തില്‍ തുടക്കമായി.

## Article Content

**പേരാമ്പ്ര: **മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തകര്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച സാമൂഹിക സുരക്ഷാ പദ്ധതിക്ക് ചങ്ങരോത്ത് പഞ്ചായത്തില്‍ തുടക്കമായി.

പഞ്ചായത്തിലെ തൊണ്ണൂറ് കൗണ്‍സില്‍ അംഗങ്ങളാണ് പദ്ധതിയില്‍ അംഗങ്ങളായത്. ഇതുമായി ബന്ധപ്പെട്ട രേഖകളും രജിസ്ട്രേഷന്‍ തുകയും പഞ്ചായത്ത് കോഡിനേറ്റര്‍ സിദ്ധീഖ് തൊണ്ടിയില്‍ നിയോജക മണ്ഡലം കോഡിനേറ്റര്‍ സത്താര്‍ കീഴരിയൂറിന് കൈമാറി.

ചടങ്ങില്‍ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, പഞ്ചായത്ത് പ്രസിഡന്റ് അബ്ദു റഷീദ് കരിങ്കണ്ണിയില്‍, ജനറല്‍ സെക്രട്ടറി വി.പി. നിസാര്‍, മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങളായ ജൗഹര്‍ പാലേരി, ഉബൈദ് പുത്തലത്ത്, ഭാരവാഹികളായ അജ്‌നാസ് കൊയപ്ര, അഫ്നാന്‍ കല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22104/muslim-youth-league-social-security-scheme-changaroth-panchayat-head-submission)