---
title: "   ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ഓര്‍മ്മ ദിനം ആചരിച്ചു"
english_title: "   Changaroth Mandalam Congress Committee Oommen Chandy's First Death Anniversary Observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/221042/changaroth-mandalam-congress-committee-oommen-chandys-first-death-anniversary-observed"
published_at: "2024-07-18T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66993daecf3ae_congrress.jpg"
keywords: []
---

#    ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ഓര്‍മ്മ ദിനം ആചരിച്ചു

> **Lead Summary:** **ചങ്ങരോത്ത്: **ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ഓര്‍മ്മ ദിനം ആചരിച്ചു.

## Article Content

**ചങ്ങരോത്ത്: **ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ഓര്‍മ്മ ദിനം ആചരിച്ചു.

ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. കടിയങ്ങാട് രാജീവ് ഗാന്ധിസ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണം കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഉമ്മന്‍ ചാണ്ടി സ്മരണ പ്രതിജ്ഞയും ഉമ്മന്‍ ചാണ്ടിയുടെ സ്മരണാര്‍ത്ഥം നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിത്ത് വിതരണവും ചടങ്ങില്‍ നടത്തി.

ഡിസിസി സെക്രട്ടറിമാരായ ഇ.വി. രാമചന്ദ്രന്‍, കെ.കെ. വിനോദന്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പ്രകാശന്‍ കന്നാട്ടി, സെക്രട്ടറിമാരായ ഇ.ടി. സരീഷ്, വിനോദന്‍ കല്ലൂര്‍, അരുൺ പെരുവന, യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ പുതുക്കോട്ട് രവീന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, തൊണ്ടിയില്‍ മമ്മി, ഇ.വി. ശങ്കരന്‍, കെ.കെ. അന്‍സാര്‍, ഒ.കെ. കരുണാകരന്‍, എന്‍.കെ. കൃഷ്ണന്‍, കെ.കെ. ലീല, ശൈലജ ചെറുവോട്ട് തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എന്‍ ജയശീലന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് മാളിക്കണ്ടി അഷറഫ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/221042/changaroth-mandalam-congress-committee-oommen-chandys-first-death-anniversary-observed)