---
title: "വാളൂരില്‍ വീടിന് മുകളില്‍ വന്‍ മരം കടപുഴകി വീണു"
english_title: " A tree fell on top of a house in Valoor The house has been damaged"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/221045/a-tree-fell-on-top-of-a-house-in-valoor-the-house-has-been-damaged"
published_at: "2024-07-18T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66993fdd910a2_veed.jpg"
keywords: []
---

# വാളൂരില്‍ വീടിന് മുകളില്‍ വന്‍ മരം കടപുഴകി വീണു

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ നടുക്കണ്ടി പാറ നരിക്കോട്ട് കുനി ശിശു മന്ദിരത്തിനോട് ചേര്‍ന്നുള്ള മജീദിന്റെ വീടിന് മുകളില്‍ വന്‍ തേക്ക് മരം കടപുഴകി വീണ് വീട് തകര്‍ന്നു.

## Article Content

**പേരാമ്പ്ര: **നൊച്ചാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ നടുക്കണ്ടി പാറ നരിക്കോട്ട് കുനി ശിശു മന്ദിരത്തിനോട് ചേര്‍ന്നുള്ള മജീദിന്റെ വീടിന് മുകളില്‍ വന്‍ തേക്ക് മരം കടപുഴകി വീണ് വീട് തകര്‍ന്നു.

മജീദും ഭാര്യ സക്കീനയും അപകടം നടക്കുമ്പോള്‍ മകന്റെ വിട്ടിലായിരുന്നു. പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി ചില്ലകള്‍ മുറിച്ചു മാറ്റി. കേടുപാടുകള്‍ വിലയിരുത്തി നഷ്ടം കണക്കാക്കണം.

അപകട സാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരെ അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് നാട്ടുകാരില്‍ പ്രതിഷേധം ഉണ്ടാക്കി. വീടിനോട് ചേര്‍ന്നുള്ള ശിശു മന്ദിരത്തില്‍ അംഗനവാടിയും പ്രവര്‍ത്തിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/221045/a-tree-fell-on-top-of-a-house-in-valoor-the-house-has-been-damaged)